Skip to main content

ഉപതെരഞ്ഞെടുപ്പ്-വോട്ടിങ് പൂര്‍ത്തിയായി

   ജില്ലയിലെ  തദ്ദേശ സ്ഥാപനങ്ങളിലെ രണ്ടു വാര്‍ഡുകളിലേക്കായി നടന്ന ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂര്‍ത്തിയായി. മങ്കട ഗ്രാമ പഞ്ചായത്തിലെ കോഴിക്കോട്ട്പറമ്പ്, നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെ പെരുമ്പാള്‍ എന്നീ വാര്‍ഡുകളിലാണ്  ഇന്നലെ (സെപ്തംബര്‍ 3)  ഉപതെരഞ്ഞെടുപ്പ് നടന്നത്. കോഴിക്കോട്ട്പറമ്പ് വാര്‍ഡില്‍ 80.9 ശതമാനവും  പെരുമ്പാളില്‍ 72.61 ശതമാനവും പോളിങ് രേഖപ്പെടുത്തി. കോഴിക്കോട്ട്പറമ്പ്  വാര്‍ഡില്‍ 1391 വോട്ടര്‍മാരില്‍ 1102 വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി്.  493 പുരുഷന്‍മാരും 609 സ്ത്രീകളുമാണ് വോട്ട് രേഖപ്പെടുത്തിയത്. പെരുമ്പാളില്‍ 1775 വോട്ടര്‍മാരില്‍ 1289 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. 491 പുരുഷന്‍മാരും 798 സ്ത്രീകളും വോട്ട് ചെയ്തു. വോട്ടെണ്ണല്‍ ഇന്ന് (സെപ്തംബര്‍ നാല്) രാവിലെ 10 മുതല്‍ അതത് ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ ആരംഭിക്കും. ഫലം 11.30 ഓടെ പ്രഖ്യാപിക്കും.
 

date