Skip to main content
അടിമാലിയില്‍ ആരംഭിച്ച ചെറുകിട വ്യവസായ പ്രദര്‍ശന മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യ പൗലോസ് ഉദ്ഘാടനം ചെയ്യുന്നു

ചെറുകിട വ്യവസായ പ്രദര്‍ശന വിപണനമേളക്ക് തുടക്കമായി

കേരള സര്‍ക്കാര്‍ വ്യവസായ വാണിജ്യ വകുപ്പിന്റെയും ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ അടിമാലിയില്‍ വിപണന മേള ആരംഭിച്ചു. ഈ മാസം 9വരെയാണ് മേള നടക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യാ പൗലോസ് വിപണന മേള ഉദ്ഘാടനം ചെയ്തു. അടിമാലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ജി കെ പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് ഒരാഴ്ച്ചക്കാലം നിണ്ട് നില്‍ക്കുന്ന വിപണന മേള ആരംഭിച്ചിട്ടുള്ളത്. ചെറുകിട വ്യവസായ ഉത്പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനും വ്യവസായ വകുപ്പില്‍ നിന്നുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമായിട്ടാണ് മേള ഒരുക്കിയിട്ടുള്ളത്.
കാര്‍ഷിക ഭക്ഷ്യ സംസ്്ക്കരണ ഉത്പന്നങ്ങള്‍, കരകൗശല ഉത്പന്നങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ബെഡ്ഡുകള്‍ തുടങ്ങി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ചെറുകിട വ്യവസായ യൂണിറ്റുകളിലെ ഉത്പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശനത്തിനും വില്‍പ്പനക്കുമായി എത്തിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നിന്നുള്ള കൈത്തറി ഉത്പന്നങ്ങള്‍ 20 ശതമാനം കിഴിവോടെയാണ് മേളയിലൂടെ വിറ്റഴിക്കുന്നത്.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  മോളി പീറ്റര്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവ്, ജനപ്രതിനിധികള്‍, വ്യവസായ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date