Skip to main content

ഓണം ഖാദി മേള ആരംഭിച്ചു

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ  ആഭിമുഖ്യത്തില്‍ ഓണം മേള ജില്ലയില്‍ ആരംഭിച്ചു. വസ്ത്രങ്ങള്‍ക്ക്  30ശതമാനം വരെ  റിബേറ്റ് ഉണ്ട്. കൂടാതെ വിവിധ തരത്തിലുള്ള ഗ്രാമ വ്യവസായ ഉല്പന്നങ്ങളും  ലഭ്യമാണ്. 1000/രൂപയ്ക്ക് മുകളില്‍ വാങ്ങുന്ന ഓരോ പര്‍ച്ചേയ്‌സിനും ആഴ്ചതോറും നറുക്കെടുപ്പിലൂടെ  3000/, 2000/, 1000/ രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ നല്‍കി വരുന്നു. ബമ്പര്‍ നറുക്കെടുപ്പിലൂടെ 27 പവന്‍സ്വര്‍ണ്ണനാണയം സമ്മാനം നല്‍കും. സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക്  ഒരു ലക്ഷം രൂപ വരെയുള്ള ഖാദി വസ്ത്രങ്ങള്‍  വ്യവസ്ഥകള്‍ക്ക് വിധേയമായി  കടമായി വാങ്ങാം.  മേള സെപ്റ്റംബര്‍ 10-ന് അവസാനിക്കും. ഇന്ന് (4) മുതല്‍ ആറ് വരെ   ഇടുക്കി കളക്ടറേറ്റില്‍ ഖാദി ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിനായി പ്രത്യേക സ്റ്റാള്‍ ആരംഭിക്കും. 

date