Skip to main content

പിന്നാക്കവിഭാഗ കമ്മിഷന്റെ സിറ്റിംഗ് ഏഴിന്

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മിഷന്റെ കോർട്ട് ഹാളിൽ സെപ്തംബർ ഏഴിന് സിറ്റിംഗ് നടത്തും.  രാവിലെ 11ന് ആരംഭിക്കുന്ന സിറ്റിംഗിൽ അനാഥാലയങ്ങളിലെ അന്തേവാസികളായ കുട്ടികളെ കേന്ദ്രസർക്കാരിന്റെ ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കും.  ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ അംഗങ്ങളായ മുള്ളൂർക്കര മുഹമ്മദ് അലി സഖാഫി, ഡോ. എ.വി. ജോർജ്ജ്, മെമ്പർ സെക്രട്ടറി ശാരദാ ജി. മുരളീധരൻ എന്നിവർ പങ്കെടുക്കും.
പി.എൻ.എക്‌സ്.3256/19

date