Skip to main content

അധ്യാപക ദിനമാചരിച്ചു

മലപ്പുറം ഗവ. കോളജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ അധ്യാപക ദിനമാചരിച്ചു  ഇതിന്റെ ഭാഗമായി കോളജില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ പൂക്കള്‍ നല്‍കി ആദരിച്ചു. വളണ്ടിയര്‍ സെക്രട്ടറിമായ അംന, അഞ്ജലി മോഹന്‍ദാസ് എന്നിവര്‍ പ്രിന്‍സിപ്പല്‍ ഡോ. അലവി ബിന്‍ മുഹമ്മദിന് പൂച്ചട്ടി സമ്മാനിച്ചു കൊണ്ട് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ വകുപ്പു മേധാവികളെയും പൂക്കള്‍ നല്‍കി ആദരിച്ചു. പ്രോഗ്രാം ഓഫീസര്‍മാരായ ടി. ഹസനത്ത്, മൊയ്തീന്‍ കുട്ടി കല്ലറ , വളണ്ടിയര്‍മാരായ റുഹാദ സുഫ്‌ന, ശ്രുതി , ഇര്‍ഫാന തുടങ്ങിയവര്‍ നേതൃത്വം നല്‍കി .
നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ അധ്യാപദിനം ആചരിച്ചു.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.അയ്യപ്പന്‍ ഉദ്ഘാടനം ചെയ്തു. എന്‍.വൈ.കെ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡി.ഉണ്ണികൃഷ്ണന്‍, നിലോഫര്‍ ഇരുമ്പുഴി, ടി.കെ അബ്ദുല്‍ വഹാബ്,പി.അസ്മാബി, ഇംത്യാസ് അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

date