Skip to main content

പി.ആര്‍.ഡി പ്രിസം പദ്ധതിയിലേക്ക്  ഇന്റര്‍വ്യൂ ഇന്ന്

     ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ സംയോജിത വികസന വാര്‍ത്ത ശൃംഖല പദ്ധതിക്കായി സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റര്‍ എന്നിവരുടെ പാനല്‍ രൂപീകരിണവുമായി ബന്ധപ്പെട്ടുള്ള ഇന്റര്‍വ്യൂ ഇന്ന് (സെപ്തംബര്‍ ആറ്) രാവിലെ 10.30ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടക്കും. രാവിലെ ഒന്‍പത് മുതല്‍ 10.30 വരെ രജിസ്റ്റര്‍ ചെയ്യാം. പങ്കെടുക്കുന്നവര്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ വകുപ്പിന്റെ www.prd.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 

date