Post Category
അപേക്ഷാ തിയതി നീട്ടി
സംസ്ഥാനത്ത് കായിക ഉന്നമനം ലക്ഷമിട്ട് പ്രവർത്തിക്കുന്ന സംഘടനകൾ, ക്ലബുകൾ, സർക്കാർ/എയ്ഡഡ് സ്‌കൂളുകൾ/വ്യക്തികൾ എന്നിവയ്ക്ക് ധനസഹായം നൽകുന്നതിനുളള അപേക്ഷതിയതി സെപ്തംബർ 20 വൈകിട്ട് അഞ്ച് വരെ നീട്ടിയതായി കായികയുവജന കാര്യാലയ ഡയറക്ടർ അറിയിച്ചു. വിശദമായ എസ്റ്റിമേറ്റ് ഉൾക്കൊള്ളിച്ച അപേക്ഷകൾ ഡയറക്ടർ, കായികയുവജനകാര്യാലയം, ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയം, വെളളയമ്പലം, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ധനസഹായം അനുവദിക്കുന്നതിനുളള അപേക്ഷയും മാനദണ്ഡവും കായികയുവജനകാര്യലയത്തിന്റെ www.sportskerala.org യിൽ നിന്ന് ഡൗൺലോഡ് ചെയ്യാം എടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2326644
പി.എൻ.എക്‌സ്.3266/19
date
- Log in to post comments