ജില്ലക്ക് കൈത്താങ്ങായി ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ്
ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കൈത്താങ്ങായി സ്ഫിയര്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സന്നദ്ധസംഘടനകളുടെ കൂട്ടായ്മയായ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് 2018ലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മികച്ച പിന്തുണ നല്‍കിയ ജില്ലയിലെ സംഘടനകള്‍ 2019ലും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയാണ്. ജില്ലാതല ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിന്റെ പ്രത്യേക യോഗം കലക്ടറേറ്റിലെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഓഫീസില്‍ ചേര്‍ന്നു. 130 ലധികം വീടുകള്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ജില്ലയില്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് യോഗത്തില്‍ ധാരണയായി. റെഡ്‌ക്രോസ് സൊസൈറ്റി, ജില്ലാ വുമണ്‍സ് കൗണ്‍സില്‍, കാര്‍മ്മല്‍ ജ്യോതി ചാരിറ്റബിള്‍ സൊസൈറ്റി എന്നീ സംഘടനകളാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. ഓക്‌സ്ഫാം ഇന്ത്യ ജില്ലയിലേക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കാമെന്ന് യോഗത്തില്‍ അറിയിച്ചു. സന്നദ്ധ സംഘടനകളുടെ ദുരന്ത പ്രതികരണ സേന രൂപീകരിക്കാനും, ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്നതിനും ജില്ലാ ദുരന്തനിവാരണ പ്ലാന്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും തീരുമാനിച്ചു. വിദ്യാഭ്യാസം, കുടിവെള്ളം, ശുചിത്വം, പാര്‍പ്പിടം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മാനസികാരോഗ്യം എന്നിങ്ങനെ വിവിധ മേഖലകളില്‍ സംഘടനകള്‍ മികച്ച രീതിയില്‍ ഉടപെട്ടുവെന്ന് യോഗം ഉദ്ഘാടനം ചെയ്ത എ.ഡി.എം ആന്റണി സ്‌കറിയ അഭിപ്രായപ്പെട്ടു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ അമിത് രമണന്‍, യു.എന്‍.ഡി.പി പ്രോഗ്രാം ഓഫീസര്‍ അബ്ദുള്‍നൂര്‍, ഐ.എ.ജി കണ്‍വീനര്‍ സിബി തോമസ്, വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments