അസാപ് -ഷീസ്‌കില്‍ സ്‌പോട്ട് അഡ്മിഷന്‍
സ്ത്രീകള്‍ക്ക് തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലന കോഴ്‌സുകളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള' അസാപ്' ഷീ സ്‌കില്‍സ് 2019' സ്‌പോട്ട് അഡ്മിഷന്‍ സെപ്തംബര്‍ ഏഴിന് രാവിലെ 9.30 മുതല്‍ അസാപ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളില്‍ നടത്തുന്നു. ഇടുക്കി ജില്ലയില്‍ തൊടുപുഴ, കട്ടപ്പന, അടിമാലി തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ കേന്ദ്രങ്ങളിലായി എട്ട് കോഴ്‌സുകളാണ് പദ്ധതിയുടെ ആദ്യഘട്ടമായി ആരംഭിച്ചിരിക്കുന്നത്. ക്രാഫ്റ്റ്‌ബേക്കര്‍, അസിസ്റ്റന്റ് ബ്യൂട്ടിതെറാപിസ്‌റ്, അനിമേറ്റര്‍, ഡൊമസ്റ്റിക് ഡാറ്റഎന്‍ട്രിഓപ്പറേറ്റര്‍, ജിഎസ്ടിഅക്കൗണ്ട്‌സ്അസിസ്റ്റന്റ് എന്നീ കോഴ്‌സുകള്‍ തൊടുപുഴയില്‍ ആരംഭിക്കും. ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, മോഡലര്‍, ഡൊമസ്റ്റിക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ കോഴ്‌സുകള്‍ അടിമാലിയിലും എഡിറ്റര്‍ കോഴ്‌സ് കട്ടപ്പനയിലും ആരംഭിക്കും. ജിഎസ്ടി അക്കൗണ്ട് അസിസ്റ്റന്റ ്‌കോഴ്‌സിന് അപേക്ഷിക്കാന്‍ വേണ്ട അടിസ്ഥാന യോഗ്യത ബി.കോം/ ബിബിഎ / ബിഎ എക്കണോമിക്‌സ് ബിരുദമാണ്. പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് മറ്റുകോഴ്സുകള്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ഫോണ്‍ തൊടുപുഴ: 9495999655, അടിമാലി/മൂന്നാര്‍:9496591686, രാജാക്കാട്:9495999780, കുമളി:9495999776, കട്ടപ്പന:9495999691 / 9495999631.
- Log in to post comments