Skip to main content

അപേക്ഷ ക്ഷണിച്ചു

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്കു കീഴില്‍ ദന്തല്‍ സ്‌പെഷ്യലിസ്റ്റ് (പീഡോഡോണ്ടിസ്റ്റ്), ദന്തല്‍ സര്‍ജന്‍ തുടങ്ങിയ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. എം.ഡി.എസ്സ്, കേരള ദന്തല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളവര്‍ക്ക് ദന്തല്‍ സ്‌പെഷ്യലിസ്റ്റായും ബി.ഡി.എസ്സ്, കേരള ദന്തല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളവര്‍ക്ക് ദന്തല്‍ സര്‍ജന്‍ തുടങ്ങിയ തസ്തികയിലും അപേക്ഷിക്കാം. രണ്ടു തസ്തികയിലും രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം നിര്‍ബന്ധം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 20 ന്  രാവിലെ 10 ന് ആരോഗ്യകേരളം ജില്ലാ  ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോറത്തിന് ജില്ലാ ഓഫീസുമായോ, www.arogyakeralam.gov.inഎന്ന  വെബ്‌സൈറ്റിലോ ബന്ധപ്പെടണം. ഫോണ്‍: 0483 2730313.
 

date