Skip to main content

ഇൻഫർമേഷൻ അസിസ്റ്റന്റുമാരുടെ പാനൽ: വാക്ക്-ഇൻ- ഇന്റർവ്യൂ വ്യാഴാഴ്ച

ആലപ്പുഴ: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ ഇൻഫർമേഷൻ അസിസ്റ്റന്റ്, സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ എന്നീ   തസ്തികകൾക്കായി ജില്ലാതല പാനൽ തയ്യാറാക്കുന്നു. ഇതിനായുള്ള വാക്ക്-ഇൻ- ഇന്റർവ്യൂ സെപ്റ്റംബർ 19ന് സിവിൽ സ്റ്റേഷനിലുള്ള ജില്ല ഇൻഫർമേഷൻ ഓഫീസിൽ നടത്തും. താല്പര്യമുള്ളവർക്ക് രാവിലെ എട്ടു മുതൽ 9.30 വരെ രജിസ്റ്റർ ചെയ്യാം. ജില്ല ഇൻഫർമേഷൻ ഓഫീസിൽ ഇതിനായി പ്രത്യേക സഹായ കേന്ദ്രം തുറക്കും. രാവിലെ 10.30ന് അഭിമുഖം തുടങ്ങും.
ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേണലിസം ഡിപ്ലോമയും അല്ലെങ്കിൽ ജേണലിസം, മാസ് കമ്മ്യൂണിക്കേഷനിൽ അംഗീകൃത ബിരുദവുമാണ് ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ, സബ് എഡിറ്റർ എന്നിവർക്കുള്ള അടിസ്ഥാന യോഗ്യത. കണ്ടന്റ് എഡിറ്റർ തസ്തികയിൽ  അപേക്ഷിക്കുന്നവർക്ക് സമൂഹ മാധ്യമങ്ങളിൽ കണ്ടന്റ് ജനറേഷൻ, ഗ്രാഫിക് ഡിസൈൻ എന്നിവയിൽ പ്രവൃത്തി പരിചയം ഉണ്ടാകണം. സബ് എഡിറ്റർ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് മാധ്യമ സ്ഥാപനങ്ങളിൽ മൂന്നു വർഷത്തിൽ കുറയാത്ത എഡിറ്റോറിയൽ, റിപ്പോർട്ടിങ് പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. മൂന്നു തസ്തികകളിലേക്കുള്ള ഉദ്യോഗാർഥികൾ മലയാളം ടൈപ്പിങ് അിറഞ്ഞിരിക്കണം. മൂന്നു തസ്തിതകയിലും ജേണലിസം, മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. ഇവർക്കും നിശ്ചിത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയവും അധിക നൈപുണ്യവും അധിക യോഗ്യതയായി കണക്കാക്കും. കേരള പി.എസ്.സി മാനദണ്ഡപ്രകാരമുള്ള പ്രായപരിധി ഈ തിരഞ്ഞെടുപ്പിന് ബാധകമായിരിക്കും. ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ എന്നിവർക്ക് 15400 രൂപ വീതവും സബ് എഡിറ്റർക്ക് 19800 രൂപയും പ്രതിമാസ വേതനമായി ലഭിക്കും. അനുവദനീയമായ യാത്രബത്തയും അനുവദിക്കും. അഭിമുഖ വേളയിൽ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ അസലിന് പുറമെ രണ്ടു പകർപ്പു വീതം കരുതിയിരിക്കണം.  മൂന്ന് വിഭാഗത്തിലെയും ഉദ്യോഗാർഥികൾക്ക് ന്യൂസ് ഫോട്ടോഗ്രാഫിയിൽ പ്രാഥമിക പ്രയോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം. ന്യൂസ് റിപ്പോർട്ടുകൾക്കൊപ്പം നിർദ്ദേശാനുസരണം ഫോട്ടോ/മൊബൈൽ വീഡിയോ എന്നിവ കൂടി ലഭ്യമാക്കുന്നതിന് ഇവർ ബാധ്യസ്ഥരാണ്. ഇതിനു പ്രത്യേകം പ്രതിഫലം അനുവദിക്കുന്നതല്ല. ഉദ്യോഗാർഥികൾക്ക് ഉപയോഗക്ഷമമായ സ്മാർട്ട് ഫോണും, ഡാറ്റ കണക്ഷൻ ഉൾപ്പടെയുള്ള സിം കാർഡും ഉണ്ടായിരിക്കണം. എംപാനൽ ചെയ്യപ്പെടുന്നവർ മറ്റു മാധ്യമങ്ങളിലോ, സ്ഥാപനങ്ങളിലോ ജോലി ചെയ്യാൻ പാടില്ല. കേരള സർക്കാർ ജീവനക്കാരന് ബാധകമായ പെരുമാറ്റ ചട്ടങ്ങൾ പാലിക്കുന്നതിന് എംപാനൽ ചെയ്യപ്പെട്ടിട്ടുള്ളവർ തയ്യാറാവേണ്ടതാണ്. അത് ലംഘിക്കുന്നവരെ പാനലിൽ നിന്നും നീക്കം ചെയ്യുന്നതായിരിക്കും. എം പാനൽമെന്റ് ചെയ്യപ്പെടുന്നവരുടെ പ്രവർത്തന നൈപുണ്യം നിരന്തരം വീക്ഷിക്കുന്നതും മതിയായ പ്രവർത്തന മികവ് ഇല്ലാത്തവരെ പാനലിൽ നിന്നും നീക്കം ചെയ്യുന്നതുമാണ്. ഇതേ തസ്തികയ്ക്ക്, മറ്റു ജില്ലകളിൽ അപേക്ഷിച്ചവർ ഇവിടെ അപേക്ഷിക്കേണ്ടതില്ല. മൂന്നു തസ്തികകളിലും അഭിമുഖത്തിന് ഒരാൾക്ക്  പങ്കെടുക്കാൻ അനുവാദമില്ല. ഫോൺ:04772251349.

ബാലാവകാശ സംരക്ഷണം;ബൈക്ക് റാലിക്ക് സ്വീകരണം നൽകി

ആലപ്പുഴ: കുട്ടികളുടെ അവകാശ സംരക്ഷണത്തെയും അവർക്കെതിരായഅതിക്രമങ്ങൾ തടയുന്നതിനെയും കുറിച്ചുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ഡ്രീം റൈഡേഴ്‌സ് കേരളയുമായി ചേർന്ന് കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ നടത്തിയ ബൈക്ക് റാലിക്ക് ജില്ലയിൽ സ്വീകരണം നൽകി. സന്ദേശറാലി 12 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ജമ്മുകാശ്മീരിൽഅവസാനിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.സെപ്റ്റംബർ 13 ന് മുഖ്യമന്ത്രി കൂത്ത്പറമ്പ് നിർമലഗിരി കോളേജിൽ ഫ്‌ളാഗ്ഓഫ് ചെയ്ത റാലി ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ആലപ്പുഴ ബീച്ചിൽ എത്തിച്ചേർന്നു. ആലപ്പുഴ എം.പി എ.എം ആരിഫ്  മഹാസന്ദേശറാലിയെ അഭിസംബോധന ചെയ്ത സംസാരിച്ചു. കാശ്മീരിലേക്കുളള യാത്രയുടെ ജില്ലാതല ഫ്‌ളാഗ് ഓഫ് നിർവഹിച്ചു. ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ ആഫീസർ ജീജ എസ്. റാലിയെ സ്വീകരിക്കുന്നതിന് നേതൃത്വം നൽകി.  സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗങ്ങളായ എം.പി.ആന്റണി, സി.ജെ ആന്റണി, ചൈൽഡ് വെൽഫെയർ കമ്മറ്റി അംഗം ഷനി.എ.,  വാർഡ് കൗൺസിലർ കരോളിൻ പീറ്റർ , ചൈൽഡ്‌ലൈൻ ഡയറക്ടർ ഫാ.സേവ്യർ കുടിയാംശേരി എന്നിവർ റാലിക്ക് ആശംസയർപ്പിച്ച് സംസാരിച്ചു. കാഥികൻ നരിയ്ക്കൽ രാജീവ് കുമാറിന്റെ നേതൃത്വത്തിലുളള കഥാപ്രസംഗസംഘം പരിപാടി അവതരിപ്പിച്ചു.

(ചിത്രമുണ്ട്)

ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

     ആലപ്പുഴ: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കരുനാഗപ്പളളി മോഡൽ പോളിടെക്‌നിക് കോളേജിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനിയുടെ ഒരു ഒഴിവുണ്ട്.        യോഗ്യത: സി.ഒ/പി.എ അല്ലെങ്കിൽ ഒരു വർഷ ദൈർഘമുള്ള ഡേറ്റാ എൻട്രി ടെക്‌നിക്‌സ് & ഓഫീസ് ഓട്ടോമേഷൻ. ടാലി, മലയാളം, കോഹാ തുടങ്ങിയ സോഫ്റ്റ് വെയറുകളിൽ ഡേറ്റ എൻട്രി വർക്ക് ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ട് പകർപ്പുകളുമായി കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക് കോളേജിന്റെ മാളിയേക്കൽ ജംഗ്ഷനിലുള്ള ഓഫീസിൽ സെപ്റ്റംബർ 19  രാവിലെ 10 മണിക്ക്  പ്രിൻസിപ്പാളിന് മുമ്പാകെ  ഇന്റർവ്യൂവിന് ഹാജരാകണം.      വിശദവിവരങ്ങൾക്ക്    8547005083 എന്ന നമ്പരിൽ ബന്ധപ്പെടാം.

date