Post Category
ലീഗല്‍ മെട്രോളജി പരിശോധന: 28000 രൂപ പിഴ ഈടാക്കി
ഓണവിപണിയില്‍ ക്രമക്കേട് തടയുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ 18 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. റേഷന്‍കടകള്‍ പഴം- പച്ചക്കറികടകള്‍, മാര്‍ക്കറ്റുകള്‍, മൊത്തവ്യാപാര സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 28,000 രൂപ പിഴ ഈടാക്കി.
മുദ്ര ചെയ്യാത്ത ത്രാസുകള്‍, ഓട്ടോറിക്ഷാ മീറ്ററുകള്‍ എന്നിവ ഉപയോഗിച്ചവര്‍ക്കും പായ്ക്കിംഗ് ലൈസന്‍സ് ഇല്ലാതെ ഉല്പന്നങ്ങള് പായ്ക്ക് ചെയ്തവര്‍ക്കും നിയമനാസൃത പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താത്ത പായ്ക്കറ്റ് ഉല്പന്നങ്ങള് വില്പന നടത്തിയവര്‍ക്കുമെതിരെ കേസെടുത്തു. പൊതുജനങ്ങള്‍ക്ക് പരാതികളും നിര്‍ദ്ദേശങ്ങളും ഫോണ്‍ മുഖേന അറിയിക്കാവുന്നതാണ്.ഫോണ്‍: 0481 2582998, 8281698046, 8281698044, 8281698051
date
- Log in to post comments