ജില്ലാ പഞ്ചായത്ത് ഫാമുകളില്‍ ഓണചന്തകള്‍ തുടങ്ങി
ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള കൃഷി ഫാമുകളില്‍ ഓണ ചന്തകള്‍ തുടങ്ങി. ഫാമില്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികളും കര്‍ഷകരില്‍ നിന്ന് ഹോര്‍ട്ടി കോര്‍പ്പ് വില നല്‍കി വാങ്ങിയ പച്ചക്കറികളാണ് ചെറിയ വിലയില്‍ ഓണചന്തകളില്‍ വില്‍പ്പന നടത്തുന്നത്. ചുങ്കത്തറ ജില്ലാ കൃഷി തോട്ടത്തിലും ആനക്കയം സീഡ് ഫാമിലും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഓണചന്തകള്‍ ഉദ്ഘാടനം ചെയ്തു.
വികസന സ്ഥിര സമിതി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ അധ്യക്ഷത വഹിച്ചു. ആനക്കയം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (കൃഷി) വി.എസ് അബ്ദുല്‍ വഹാബ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ അനുറേ മാത്യൂ, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശശി, കൃഷി അസിസ്റ്റന്റ് രമ്യ, ചുങ്കത്തറ ജില്ലാ കൃഷി ഫാമില്‍ സൂപ്രണ്ട് ജൂലിലൂത്ത്, ഫാം കൗണ്‍സില്‍ അംഗം എം. ഉമ്മര്‍, പരപ്പന്‍ ഹംസ, കോയ, കൃഷി ഓഫീസര്‍ ടോം അബ്രഹാം, എന്നിവര്‍ പ്രസംഗിച്ചു.
ചോക്കാട് സീഡ് ഫാമില്‍ ആരംഭിച്ച ഓണച്ചന്ത ജില്ലാ പഞ്ചായത്ത് മെമ്പര്‍ സറീന മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. ചോക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ തറമ്മല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷറഫുദ്ദീന്‍ മുപ്ര, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഷ്‌റഫ് പൈനാട്ടില്‍, സ്ഥിരസമിതി ചെയര്‍പേഴ്‌സണ്‍ കെ.ടി സുധ, മുന്‍ പ്രസിഡന്റ് അന്നമ്മ മാത്യൂ, മെമ്പര്‍ ഷാഹിന ഗഫൂര്‍, മനീരി ഹസ്സന്‍, ടി. സുരേഷ്, എം.ടി ഹംസ കുരിക്കള്‍ എന്നിവര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments