Skip to main content

ട്രാന്‍സ്‌ജെന്റര്‍ കലോത്സവം; യോഗം 19 ന് 

 

ഒക്‌ടോബര്‍ 26, 27 തീയതികളില്‍ തിരുവനന്തപുരത്ത്  നടക്കുന്ന ''വര്‍ണ്ണപ്പകിട്ട്-2019'' ട്രാന്‍സ്‌ജെന്റര്‍ കലോത്സവത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലയില്‍ താമസമാക്കിയ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ യോഗം 19 ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും.   യോഗത്തില്‍ കോഴിക്കോട് ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട മുഴുവന്‍പേരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. 

 

സൗജന്യ ബാഗ് നിര്‍മാണ പരിശീലനം 

 

 

മാത്തറയിലുള്ള കനറാബാങ്ക് സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ ബാഗ് നിര്‍മാണ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുള്ളവരായിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സപ്തംബര്‍ 28. ഫോണ്‍ : 9447276470, 0495 2432470.
 

 

കെല്‍ട്രോണ്‍ :  അപേക്ഷ ക്ഷണിച്ചു

 

കെല്‍ട്രോണ്‍ നടത്തുന്ന കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യത: പ്ലസ് ടു, ഐ.റ്റി.ഐ, ഡിപ്ലോമ, ബി.ടെക്ക്. പ്രായപരിധിയില്ല. ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, നെറ്റ്‌വര്‍ക്ക്, ലാപ്‌ടോപ് റിപെയര്‍, ഐ.ഒ.റ്റി, സി.സി.റ്റി.വി ക്യാമറ ആന്റ് മൊബൈല്‍ ടെക്‌നോളജി എന്നീ മേഖലയിലാണ് പരിശീലനം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററിലെത്തി അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 30. വിശദ വിവരങ്ങള്‍ക്ക് :0471-2325154, 4016555. 

 

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത ആനിമേഷന്‍, 
മള്‍ട്ടീമീഡിയ കോഴ്‌സുകള്‍

 

കെല്‍ട്രോണിന്റെ തിരുവനന്തപുരം വഴുതക്കാട് നോളജ് സെന്ററിലേക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ, വി.എച്ച്.എസ്.ഇ, ഡിഗ്രി, ഡിപ്ലോമ പാസ്സായവരില്‍ നിന്നും   വിവിധ ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.   
ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകളായ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയ ഡിസൈനിംഗ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ത്രീഡി ആനിമേഷന്‍ വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡൈനാമിക്‌സ് ആന്റ് വി.എഫ്.എക്‌സ്, സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് വെബ് ഡിസൈന്‍, സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈന്‍ മുതലായവയിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.  വിശദവിവരങ്ങള്‍ക്ക്:  0471 2325154 , 0471 4016555.

 

ഒപ്പം അദാലത്ത് 19 ന്

കോഴിക്കോട് ജില്ലയിലെ എല്ലാ പഞ്ചായത്ത്/മുനിസിപ്പാലിറ്റികളും കേന്ദ്രീകരിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതികളും അപേക്ഷകളും സ്വീകരിക്കുന്ന ജില്ലാ കലക്ടറുടെ ഒപ്പം പരിപാടി സെപ്തംബര്‍ 19 ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ മരുതോങ്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തും. പൊതുജനങ്ങളുടെ പരാതികളിലും അപേക്ഷകളിലും കാലതാമസമില്ലാതെ തീരുമാനം എടുക്കുന്നതിനും വിവിധ വകുപ്പുകളിലെ ഓഫീസുകളില്‍ ഫയല്‍തീര്‍പ്പാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനുമായാണ് ഒപ്പം സംഘടിപ്പിക്കുന്നത്. 

 

ലോജിസ്റ്റിക്‌സ് ആന്റ്  സപ്ലൈചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

 

കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്‌സ് & സപ്ലൈചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു.
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ട് എത്തി അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 30. വിശദവിവരങ്ങള്‍ക്ക് :0471-2325154, 4016555.

 

 

ടെലിവിഷന്‍  ജേര്‍ണലിസം : കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

 കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുളള യുവതീ യുവാക്കള്‍ക്ക്   അപേക്ഷിക്കാം.  അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. പ്രായ പരിധി  30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്,  പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേര്‍ണലിസം, ഓണ്‍ലൈന്‍ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം എന്നിവയിലും പരിശീലനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കാം.  ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും. കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്  എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി.ഡി സഹിതം പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബര്‍  30 നകം  ലഭിക്കണം. വിലാസം: കെല്‍ട്രോണ്‍ നോളജ്  സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍ , വിമന്‍സ് കോളേജ്  റോഡ്, വഴുതക്കാട്, തിരുവനന്തപുരം, 695014. വിശദവിവരങ്ങള്‍ക്ക് ബന്ധപെടുക : 8137969292.

 

 

ഏകദിന സംരംഭകത്വ പരിശീലനം;
അപേക്ഷ 18 നകം സമര്‍പ്പിക്കണം

 

മൃഗസംരക്ഷണ മേഖലയിലെ നവസംരംഭകര്‍ക്കായി സെപ്തംബര്‍ 25 ന് താമരശ്ശേരി, അമ്പായത്തോടിലെ ഹരിതവിദ്യ ഓഡിറ്റോറിയത്തില്‍ താലൂക്ക് തല ഏകദിന പരിശീലനം സംഘടിപ്പിക്കും. താല്‍പ്പര്യമുള്ളവര്‍ ഈങ്ങാപ്പുഴയിലുളള പുതുപ്പാടി വെറ്ററിനറി ഹോസ്പിറ്റലില്‍ അപേക്ഷ സെപ്തംബര്‍ 18 ന് മുമ്പായി നല്‍കണം. ഫോണ്‍ - 0495 2234811.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

കയര്‍ വികസന വകുപ്പിന് കീഴില്‍ കോഴിക്കോട് കയര്‍ പ്രൊജക്ട് ഓഫീസിന്റെ ആവശ്യത്തിലേക്കായി 14 ലക്ഷം രൂപയില്‍ താഴെ വിലയുളള എ.സി വാഹനം പ്രതിമാസ നിരക്കില്‍ ഒരു വര്‍ഷക്കാലയളവിലേക്ക് ഡ്രൈവര്‍, ഇന്ധനച്ചെലവ്, മെയിന്റനന്‍സ് ചെലവ് ഉള്‍പ്പെടെ ലീസിന് എടുക്കുന്നതിന് വാഹന ഉടമസ്ഥരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്തംബര്‍ 24 ന് രാവിലെ 11 മണി വരെ കോഴിക്കോട് ഗാന്ധി റോഡിലുളള കയര്‍ പ്രെജക്ട് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ - 9446029579. 

 

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് വടക്കേ കടല്‍പ്പാലത്തിന് സമീപം കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിനോട് ചേര്‍ന്ന് 30 സെന്റ് സ്ഥലം നിര്‍മാണപ്രവര്‍ത്തനം ഇല്ലാത്ത വിധത്തില്‍ എന്തെങ്കിലും സംരംഭം ആരംഭിക്കുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഒരു വര്‍ഷത്തേക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. ദര്‍ഘാസ് 20 ന് ഉച്ചയ്ക്ക് 12 മണി വരെ ബേപ്പൂര്‍ പോര്‍ട്ട് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ : 0495 2414863, 0495 2767709. 

 

 

വാര്‍ഡന്‍ കരാര്‍ നിയമനം 

സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന്റെ കോവൂര്‍ ഇരിങ്ങാടന്‍ പള്ളി റോഡിന് സമീപമുളള വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലില്‍ വാര്‍ഡന്റെ ഒരു ഒഴിവിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തും. പ്രതിമാസ വേതനം 10,000 രൂപ. എസ്.എസ്.എല്‍.സി പാസായ 20 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 23 ന് വൈകീട്ട് അഞ്ച് മണി. അപേക്ഷ ഫോം ചക്കോരത്ത് കുളത്തുള്ള ഹൗസിംഗ് ബോര്‍ഡ് ഓഫീസില്‍ ലഭിക്കും. ഫോണ്‍ : 0495 2369545. 

 

 

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ;
അപേക്ഷ തിയ്യതി നീട്ടി 

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി സപ്തംബര്‍ 30 വരെ നീട്ടിയതായി ജില്ലാ വെല്‍ഫെയര്‍ഫണ്ട് ഇന്‍സ്‌പെക്റ്റർ  അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുക.  ഫോണ്‍:  04952384355.

 

 

ഇ ടെണ്ടര്‍ ക്ഷണിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതികളില്‍ ഇ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ വിവരങ്ങള്‍ etenders.kerala.gov.in എന്ന വെബ് സൈറ്റില്‍ 19 മുതൽ ലഭ്യമാകും.  ഇടെണ്ടർ ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബർ 27 വൈകിട്ട് അഞ്ചു മണി. യോഗ്യതയുള്ള കരാറുകാര്‍ക്ക് അപേക്ഷിക്കാം.

 

 ഐ.ടി ആക്ട് നിയമങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാരിനോട് ആവശ്യപ്പെടും - വനിത കമ്മിഷൻ

 

ഐ.ടി ആക്ട് നിയമങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് വനിത കമ്മീഷൻ അംഗം എം.എസ് താര പറഞ്ഞു. സൈബർ കേസുകളിൽ ശിക്ഷ ദുർബലമാകുമ്പോൾ കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള പ്രവണത ആളുകളിൽ  കൂടുകയാണ്. ഈ സാഹചര്യത്തിന് മാറ്റം വരണമെങ്കിൽ കനത്തശിക്ഷ നൽകണം. സൈബർ കുറ്റകൃത്യങ്ങൾ ദിനം പ്രതി വർധിച്ചുവരികയാണ്. ടൗൺ ഹാളിൽ നടന്ന വനിത കമ്മീഷൻ മെഗാ അദാലത്തിലെത്തിൽ സംസാരിക്കുകയായിരുന്നു എം. എസ് താര. 

 57 കേസുകളാണ് അദാലത്തിൽ പരിഗണിച്ചത്.  ഇതിൽ 12 എണ്ണം പരിഹരിച്ചു. 3 എണ്ണം റിപ്പോർട്ടിനായി അയച്ചു. 1 കേസ് ഫുൾ ബെഞ്ച് സിറ്റിംഗിലും  41 എണ്ണം അടുത്ത അദാലത്തിലും പരിഗണിക്കും. 

  സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയുമായി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ  നാല് കന്യാസ്ത്രീകൾ അദാലത്തിലെത്തി. കന്യാസ്ത്രീ സമൂഹത്തെ ഒന്നടങ്കം അപമാനിച്ച രീതിയിലുള്ള പരാതിയാണ് തെളിവ് സഹിതം ഇവർ ഹാജരാക്കിയത്. പരാതിയിൽ സൈബർ പോലീസ്  കേസ് എടുത്തിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും കമ്മിഷൻ അറിയിച്ചു. 

 വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം വേർ പിരിയുന്നവരുടെ എണ്ണം കൂടുകയാണെന്ന് കമ്മിഷൻ അംഗം  ഇ.എം രാധ പറഞ്ഞു. വിവാഹത്തെ ഗൗരവമായി കാണാത്തതാണ് മിക്ക കുടുംബ ബന്ധങ്ങളും തകരാൻ കാരണമാകുന്നതെന്നും ഇ. എം രാധ  പറഞ്ഞു.
 

 

ജില്ലാ ശിശുസംരക്ഷണ കേന്ദ്രത്തിന്റെ വികസനത്തിന്സു മനസ്സുകളുടെ പിന്തുണ തേടും

 

ഉപേക്ഷിക്കപ്പെടുന്നവരും അനാഥരുമായ കുട്ടികളുടെ അഭയ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന, കോഴിക്കോട് ജില്ലാ ശിശുസംരക്ഷണ കേന്ദ്രത്തിന്റെ വികസനത്തിനും അന്തേവാസികളുടെ ക്ഷേമത്തിനും സന്നദ്ധ സംഘടനകളുടെയും സുമനസ്സുകളുടെയും പിന്തുണ വേണമെന്ന് ജില്ലാ ശിശുക്ഷേമ സമിതി ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജിന് അടുത്തായി വാടക കെട്ടിടത്തിലാണ് നിലവില്‍ ശിശുസംരക്ഷണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാ ശിശുക്ഷേമ സമിതിയുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തനം. മെഡിക്കല്‍ കോളേജിന് അടുത്തുള്ള കേന്ദ്രമായതിനാല്‍ മറ്റ് ജില്ലകളില്‍ ലഭിക്കുന്ന സ്ഥിരമായി ചികിത്സ ആവശ്യമുള്ള കുട്ടികളെ ഇവിടേക്ക് അയക്കുന്നുണ്ട്. നിലവില്‍ ഒന്‍പത് കുട്ടികളാണ് ഇവിടെ അന്തേവാസികളായുള്ളത്. സെറബ്രല്‍ പാള്‍സി, ചലനവൈകല്യങ്ങള്‍, വളര്‍ച്ചാ കുറവ് തുടങ്ങിയ ബുദ്ധിമുട്ടുള്ളവരാണ് കുട്ടികള്‍. ഇവര്‍ക്ക് മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയും ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി തുടങ്ങിയ ചികിത്സകളും നല്‍കി വരുന്നു.

 

കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും കുട്ടികളുടെ ദൈനംദിന ചെലവുകള്‍ക്കുമായാണ് പരമാവധി സഹായങ്ങള്‍ സ്വരൂപിക്കാന്‍ ജില്ലാ ശിശുക്ഷേമ സമിതി ജനറല്‍ ബോഡിയോഗം തീരുമാനിച്ചത്. ഇതിനായി സമിതി അംഗങ്ങള്‍ മുന്‍കയ്യെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കേന്ദ്രത്തിന് സ്ഥിരമായ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തി വരുന്നുണ്ട്. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കെട്ടിടത്തില്‍ അമ്മത്തൊട്ടില്‍ സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.

സാക്ഷരതാ ഭവനില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ എ.ഡി.സി (ജനറല്‍) നിബു സി. കുര്യന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി പി.എസ് ഭാരതി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി കെ. വിജയന്‍, ജോയിന്റ് സെക്രട്ടറി വി.ടി സുരേഷ്, ട്രഷറര്‍ പി. രജനി, മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി- ജനറല്‍ ബോഡി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. സമിതിയുടെ 2018-19 വര്‍ഷത്തെ വരവ് ചെലവു കണക്കും വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും യോഗം പാസാക്കി.

 

ഇ ടെണ്ടര്‍ ക്ഷണിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതികളില്‍ ഇ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ വിവരങ്ങള്‍ etenders.kerala.gov.in എന്ന വെബ് സൈറ്റില്‍ 19 മുതൽ ലഭ്യമാകും.  ഇടെണ്ടർ ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബർ 27 വൈകിട്ട് അഞ്ചു മണി. യോഗ്യതയുള്ള കരാറുകാര്‍ക്ക് അപേക്ഷിക്കാം.

date