Skip to main content

യൂത്ത് ക്ലബ്ബ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

സംസ്ഥാന യുവജനക്ഷേമബോര്‍ഡ് യൂത്ത് ക്ലബ്ബുകളുടെ രജിസ്‌ട്രേഷന്‍ 2019 ആഗസ്റ്റ് 15 മുതല്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറി.  ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്തതോ അല്ലാത്തതോ ആയ സന്നദ്ധ സംഘടനകള്‍, ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, യുവ വനിതാ ക്ലബ്ബുകള്‍, യുവ കാര്‍ഷിക ക്ലബ്ബുകള്‍, റസിഡന്റ്‌സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത യൂത്ത് വിംഗുകള്‍, യുവ തൊഴില്‍ ക്ലബ്ബുകള്‍, കോളേജുകളിലും സമാന്തര വിദ്യഭ്യാസ സ്ഥാപനങ്ങളിലും രൂപീകരിക്കുന്ന ക്ലബ്ബുകള്‍, അഡ്വഞ്ചര്‍ ക്ലബ്ബുകള്‍, ട്രാന്‍സ് ജെന്‍ഡര്‍ ക്ലബ്ബുകള്‍, എന്നിവക്ക് യുവജനക്ഷേമ ബോര്‍ഡിന്റെ www.ksywb.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ അഫിലിയേഷനുള്ള എല്ലാ യൂത്ത് ക്ലബ്ബുകളും, സന്നദ്ധ സംഘടനകളും ഓണ്‍ലൈന്‍ വഴി രജിസ്‌ട്രേഷന്‍ നടത്തണം. കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡ് രൂപീകരിച്ച യുവക്ലബ്ബുകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അതത് ജില്ലാ യുവജന കേന്ദ്രങ്ങള്‍ വഴിയാണ്  നടത്തേണ്ടത്. ഓണ്‍ലൈന്‍ ക്ലബ്ബ് രജിസ്‌ട്രേഷന്‍ സംബന്ധിച്ച മാര്‍ഗരേഖകള്‍ക്കും വിശദ വിവരങ്ങള്‍ക്കും www.ksywb.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ അതത് ജില്ലാ യുവജന കേന്ദ്രങ്ങളുമായി ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്. ഫോണ്‍ 04936-204700

date