Skip to main content

പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം

      പാലാ ഉപതിരഞ്ഞെടുപ്പില്‍ വനിതകള്‍ മാത്രം പോളിംഗ് ഉദ്യോഗസ്ഥരായിട്ടുളള ബൂത്തുകളില്‍ നിയോഗിക്കപ്പെട്ടവര്‍ക്കായി  നാളെ (സെപ്റ്റംബര്‍ 19) രാവിലെ 10.30ന് കോട്ടയം  കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം  നടക്കും. സെപ്റ്റംബര്‍ 17, 18 തീയതികളില്‍ നടത്തിയ രണ്ടാംഘട്ട പരിശീലന ക്ലാസുകളില്‍ പങ്കെടുക്കാത്തവരും  ഈ പരിശീലനത്തിന് ഹാജരാകേണ്ടതാണ്. പരിശീലന ക്ലാസില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അറിയിച്ചു.

date