Skip to main content

വന്യജീവി വാരാഘോഷം; പോസ്റ്റര്‍ രചനാ മത്സരം

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനംവകുപ്പ് പൊതുജനങ്ങള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിക്കുന്നു. വാട്ടര്‍ കളര്‍, പോസ്റ്റര്‍, അക്രിലിക് എന്നിവയിലേതെങ്കിലും ഉപയോഗിച്ച് എ3 വലിപ്പത്തിലുള്ള പേപ്പറില്‍ ലാന്‍സ്കേപ്പായാണ് പോസ്റ്ററുകള്‍ രൂപകല്‍പ്പന ചെയ്യേണ്ടത്.

ജൈവവൈവിധ്യ സംരക്ഷണ സന്ദേശം ഉള്‍ക്കൊളള്ളുന്ന എന്‍ട്രികളാണ് പരിഗണിക്കുന്നത്. പോസ്റ്ററുകള്‍ അയയ്ക്കുന്ന കവറിനു പുറത്ത് പോസ്റ്റര്‍ രചനാ മത്സരം - 2019 എന്ന് രേഖപ്പെടുത്തണം. അയയ്ക്കുന്ന ആളിന്‍റെ പൂര്‍ണ്ണമായ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ കുറിപ്പും ഉള്ളടക്കം ചെയ്യണം. പോസ്റ്ററുകളില്‍ രചയിതാവിനെ തിരിച്ചറിയാന്‍ സാധിക്കുന്ന വിലാസമോ, അടയാളമോ രേഖപ്പെടുത്താന്‍ പാടില്ല. ആദ്യ മൂന്നു സ്ഥാനങ്ങള്‍ ലഭിക്കുന്ന പോസ്റ്ററുകള്‍ക്ക് യഥാക്രമം 5000 രൂപ, 3000 രൂപ, 1500 രൂപ വീതം സമ്മാനം ലഭിക്കും.

എന്‍ട്രികള്‍ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വൈല്‍ഡ് ലൈഫ്) ഫോറസ്റ്റ് ഹെഡ് ക്വാര്‍ട്ടേഴ്സ്, വഴുതക്കാട്, തിരുവനന്തപുരം - 695 014 എന്ന വിലാസത്തില്‍ അയയ്ക്കണം. സെപ്റ്റംബര്‍ 30  വരെ എന്‍ട്രികള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ 0471-2529335, 0471- 2529303, 0471- 2529319 എന്നീ നമ്പരുകളിലും വനംവകുപ്പിന്‍റെ www.forest.kerala.gov.in  എന്ന വെബ്സൈറ്റിലും ലഭിക്കും.

date