Skip to main content

അസാപില്‍ സീറ്റ് ഒഴിവ്

കേരള ഗവണ്‍മെന്റിന്റെ നൈപുണ്യ പരിശീലന പദ്ധതിയായ അസാപിന്റെ ഷീ സ്‌കില്‍ പ്രോഗ്രാമിലേക്കു ഏതാനും സീറ്റ് ഒഴിവുണ്ട്. അടിമാലി, തൊടുപുഴ, കട്ടപ്പന എന്നിവിടങ്ങളിലായി നടക്കുന്ന മൂന്ന് മാസത്തെ കോഴ്‌സുകള്‍, തൊഴില്‍നൈപുണ്യം നേടുന്നതിനോടൊപ്പം പ്ലേസ്‌മെന്റ് അസിസ്റ്റന്റും നല്‍കും. പതിനഞ്ചു വയസിനുമുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. പരമാവധി 5000 രൂപ ഫീസ് ഉള്ള ഈകോഴ്‌സുകള്‍ എസ്.സി, എസ്.റ്റി , ഒബിസി, ഒ.ഇ.സി, ബി.പി.എല്‍, ശാരീരിക ന്യൂനത ഉള്ളവര്‍ എന്നിവര്‍ക്ക് പൂര്‍ണമായും സൗജന്യമാണ്. മിനിമം യോഗ്യത എസ്.എസ്.എല്‍.സി. താല്പര്യമുള്ളവര്‍
9495999655 (തൊടുപുഴ), 9495999780 , 9496591686 (അടിമാലി), 9495999691 (കട്ടപ്പന),   9495999634 (ഇടുക്കി) എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

date