Skip to main content

സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ചു

 

സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യവുമായി കരകുളം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചു. എട്ട് ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച പ്ലാന്റില്‍ നിന്നും പ്രതിദിനം 30 യൂണിറ്റ് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. 10 കിലോവാട്ടാണ് ആകെ സംഭരണ ശേഷി. ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍.എസ്.ജി.ഡി, എഞ്ചിനീയറിംഗ് വിഭാഗം, വി.ഇ.ഒ, കുടുംബശ്രീ, തൊഴിലുറപ്പ് വിഭാഗം ഓഫീസ് എന്നിവയ്ക്കു പ്രവര്‍ത്തിക്കാനാവശ്യമായ വൈദ്യുതി പാനലിലൂടെ ലഭിക്കുമെന്ന് കരകുളം ഗ്രാമപഞ്ചായത്ത് പ്രാവര്‍ത്തികമാക്കിയതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്.അനില പറഞ്ഞു. ഊര്‍ജ സംരക്ഷണം സൗരോര്‍ജത്തിലൂടെ എന്ന മഹത്തായ ആശയമാണ് പദ്ധതിയിലൂടെ കരകുളം ഗ്രാമപഞ്ചായത്ത് പ്രാവര്‍ത്തികമാക്കിയതെന്നും അധികമായി വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി.യ്ക്ക് നല്‍കുമെന്നും അവര്‍ പറഞ്ഞു.
(പി.ആര്‍.പി. 1037/2019)

 

date