Skip to main content

സാന്ത്വനയാത്ര സംഘടിപ്പിച്ചു

 

    ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമേകാന്‍ 'സാന്ത്വനയാത്ര' നടത്തി. പ്രസിഡന്റ് ആര്‍.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം അവരെ വീട്ടിലെത്തി കണ്ടു. ആറു ഗ്രാമ പഞ്ചായത്തുകളിലെയും കിടപ്പ് രോഗികളെ നേരിട്ട് ക് അവരുടെ ബുദ്ധിമുട്ടുകളും ആവശ്യങ്ങളും മനസിലാക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം. രണ്ട് ദിവസത്തെ സാന്ത്വന യാത്രയില്‍ 166 രോഗികളെ് സംഘം സന്ദര്‍ശിച്ചു. ഇവര്‍ക്കാവശ്യമായ വസ്ത്രം, ഭക്ഷ്യകിറ്റ് എന്നിവ സംഘം വിതരണം ചെയ്തു.

    നിലവില്‍ മാസത്തില്‍ രുതവണ പാലിയേറ്റിവ് നേഴ്‌സ്മാരുടെ സേവനം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. കൂടാതെ അത്യാസന്ന നിലയിലുള്ള രോഗികളെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റിവ് വാര്‍ഡിലേക്ക് മാറ്റി വിദഗ്ധ ചികിത്സയും നല്‍കുന്നു.

    ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഞ്ചുതെങ്ങ് സുരേന്ദ്രന്‍, ജോയിന്റ് ബി.ഡി.ഒ ആര്‍.എസ്.രാജീവ്, ചിറയിന്‍കീഴ് താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ശബ്‌ന ഡി.എസ്, മെഡിക്കല്‍ സംഘം എന്നിവര്‍ സംഘത്തിനൊപ്പമുണ്ടായിരുന്നു.
(പി.ആര്‍.പി. 1038/2019)

 

date