Skip to main content

പൗള്‍ട്രി ക്ലബ്ബിന് തുടക്കം

 

    മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം യു.പി. സ്‌കൂളില്‍ ആരംഭിച്ച പൗള്‍ട്രി ക്ലബ്ബിന്റെ ഉദ്ഘാടനം മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു നിര്‍വഹിച്ചു. കുട്ടികള്‍ക്ക് പക്ഷി മൃഗാദികളോട് അനുകമ്പ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ മൃഗസംരക്ഷണ വകുപ്പ് തുടക്കമിട്ട പദ്ധതിയുടെ ഭാഗമായാണ് സ്‌കൂളില്‍ പൗള്‍ട്രി ക്ലബ്ബ് ആരംഭിച്ചത്. ക്ലബ്ബില്‍ അംഗങ്ങളായ 50 കുട്ടികള്‍ക്ക് 5 മുട്ടക്കോഴി കുഞ്ഞുങ്ങളെ വീതം നല്‍കുന്നതാണ് പദ്ധതി. ഇവയ്ക്കാവശ്യമായ തീറ്റയും സൗജന്യമായി നല്‍കും. കോഴിക്കുഞ്ഞുങ്ങള്‍ക്കും തീറ്റയ്ക്കുമായി 32,500 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മംഗലപുരം പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മംഗലപുരം ഷാഫി, പഞ്ചായത്തംഗങ്ങള്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എല്‍.രേണുക, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 1039/2019)

 

date