സൈക്ലോൺ അഭയകേന്ദ്രം: സ്വാഗതസംഘം രൂപീകരണം ഇന്ന് (സെപ്റ്റംബർ 20)
അഴീക്കോട് വില്ലേജ് ഓഫീസ് വളപ്പിൽ 3.2 കോടി രൂപ ചിലവഴിച്ച് റവന്യൂ വകുപ്പ് നിർമ്മിക്കുന്ന മൾട്ടിപർപ്പസ് സൈക്ലോൺ ദുരിതാശ്വാസ അഭയകേന്ദ്രത്തിന്റെ നിർമ്മാണ ഉദ്ഘാടനം സെപ്റ്റംബർ 26 ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിക്കും. മൂന്നു നിലകളിലായി നിർമ്മിക്കുന്ന ഈ കെട്ടിടത്തിൽ പാചകപ്പുര, ഡൈനിങ് ഹാൾ, പ്രാഥമിക കൃത്യങ്ങൾക്കുള്ള സൗകര്യങ്ങൾ തുടങ്ങി താമസത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കും. ഇതിനാവശ്യമായ മുന്നൊരുക്കങ്ങൾ ആലോചിക്കുന്നതിനു വേണ്ടി സ്വാഗത സംഘം രൂപീകരിക്കുന്നു. ഇതിന്റെ യോഗം അഴീക്കോട് വില്ലേജ് ഓഫീസിൽ ഇന്ന് (സെപ്റ്റംബർ 20) വൈകീട്ട് 3.30 ന് ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎയുടെ അദ്ധ്യക്ഷതയിൽ ചേരും. ത്രിതല പഞ്ചായത്ത് സാമൂഹ്യ രാഷ്ട്രീയ സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ജില്ലാ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ഉന്നതതല ഉദ്യോഗസ്ഥരും ഈ യോഗത്തിൽ പങ്കെടുക്കും.
- Log in to post comments