Skip to main content

പ്രളയം: വിദ്യാഭ്യാസ വകുപ്പ് ജില്ലയില്‍ നല്‍കിയത് 15831 പുതിയ പാഠപുസ്തകങ്ങള്‍

 

    പ്രളയത്തില്‍ നശിച്ച പാഠപുസ്‌കങ്ങള്‍ക്ക് പകരമായി ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്തത് 15831 പുതിയ പാഠപുസ്തകങ്ങള്‍. വിവിധ പ്രളയബാധിത പ്രദേശങ്ങളിലെ  ഒന്ന് മുതല്‍ 10ാം ക്ലാസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്രയും പാഠപുസ്തകങ്ങള്‍ നല്‍കിയത്. ഉപജില്ലാ തലത്തിലാണ് പുസ്തകങ്ങള്‍ വിതരണം ചെയ്തത്. ജില്ലയില്‍ പ്രളയം ഏറെ നാശം വിതച്ച മേഖലകളിലായായിരുന്നു വിതരണം. നിലമ്പൂര്‍ ഉപജില്ലയിലാണ് ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ നല്‍കിയത്. 11151 എണ്ണം. വണ്ടൂര്‍-265, മഞ്ചേരി-358, താനൂര്‍ - 2781, തിരൂര്‍ - 418, കിഴിശ്ശേരി - 94, പൊന്നാനി- 464, വേങ്ങര- 300 എന്നിങ്ങനെയാണ് മറ്റു ഉപജില്ലകളില്‍ നല്‍കിയ പുസ്തകങ്ങളുടെ എണ്ണം.
ആവശ്യക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌കൂളിലെ പ്രഥമാധ്യാപകര്‍ വിവരങ്ങള്‍ ശേഖരിച്ച് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നല്‍കിയ ലിസ്റ്റ് അനുസരിച്ചായിരുന്നു വിതരണം.  
    പാഠപുസ്തകങ്ങള്‍ കൂടാതെ വിവിധ സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തില്‍ ശേഖരിച്ച 45,000 നോട്ടുപുസ്തകങ്ങളും പഠനോപരണങ്ങളും വിദ്യാഭ്യാസ വകുപ്പ് വഴി ജില്ലയില്‍ വിതരണം ചെയ്തിട്ടുണ്ട്. സ്‌കൂള്‍ ബാഗ്, ചോറ്റുപാത്രം, പേന, പെന്‍സില്‍, ഇന്‍സ്ട്രുമെന്റ് ബോക്സ്, കുട തുടങ്ങിയ പഠനോപകരണങ്ങളാണ് നല്‍കിയത്.
 

date