Post Category
സാമ്പത്തിക സഹായ വിതരണം
അടഞ്ഞുകിടക്കുന്ന കളള് ഷാപ്പുകളിലെ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് ഓണത്തിനോടനുബന്ധിച്ച് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സാമ്പത്തിക സഹായം സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലുള്ള എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ സെപ്തംബര്‍ 23 രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ചു വരെ വിതരണം ചെയ്യും.
ചെത്തു തൊഴിലാളികള്‍ക്ക് 2500 രൂപ വീതവും വില്‍പ്പന തൊഴിലാളികള്‍ക്ക് 2000 രൂപ വീതവും നല്‍കും. ധനസഹായം കൈപ്പറ്റാന്‍ വരുന്ന തൊഴിലാളികള്‍ അപേക്ഷയോടൊപ്പം ടോഡി വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ നല്‍കിയിട്ടുള്ള ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡും ആയതിന്റെ ഒരു സാക്ഷ്യപ്പെടുത്തിയ കോപ്പിയും ഹാജരാക്കണം.
date
- Log in to post comments