Skip to main content

തരിശുനിലങ്ങളില്‍ പപ്പായകൃഷി നടത്താന്‍  എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍

തരിശുനിലങ്ങളില്‍ പപ്പായകൃഷി നടത്താന്‍ കോട്ടപ്പടി ഗവ. ബോയ്സ് എച്ച്. എസ്.എസിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍.  ഹരിതഗ്രാമം പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ കൈനോട് പ്രദേശത്തെ 50 സെന്റ് ഭൂമിയിലാണ് കുട്ടികള്‍  കൃഷിക്കു തുടക്കം കുറിച്ചത്. ഹരിതഗ്രാമ പ്രഖ്യാപനം നഗരസഭാ ചെയര്‍പേഴ്സണ്‍ സി.എച്ച് ജമീല ടീച്ചര്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ സുമയ്യ അന്‍വര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രോഗ്രാം ഓഫീസര്‍ അബ്ദുല്‍ അസീസ്, പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ്ജ് അബൂബക്കര്‍, പിടിഎ പ്രസിഡന്റ് എം.ബി. മുഹമ്മദ് ഫസല്‍, സ്ഥലം ഉടമ ബഷീര്‍ മച്ചിങ്ങല്‍, സ്റ്റാഫ് സെക്രട്ടറി പി.എ കുഞ്ഞാലിക്കുട്ടി, പിടിഎ വൈസ് പ്രസിഡന്റ് ജാഫര്‍, അന്‍വര്‍ എന്നിവര്‍ സംസാരിച്ചു.
 

date