Skip to main content

മറയൂരില്‍ ഗോത്രവര്‍ഗ്ഗ പാര്‍ലമെന്റ് സംഘടിപ്പിക്കും

 

 

ഇടുക്കി ജില്ലയിലെ മറയൂര്‍, കാന്തല്ലൂര്‍, വട്ടവട എന്നീ പഞ്ചായത്തിലെ ആദിവാസികളുടെ ഉന്നമനത്തിനായി ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍  ഗോത്രവര്‍ഗ്ഗ പാര്‍ലമെന്റ് നടത്തുേo. ഒക്ടോബര്‍ 5 ന്   രാവിലെ 9 ന് മറയൂര്‍-കോവില്‍കടവ് ജയമാതാ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍  കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് അബ്ദുല്‍ റഹീം ഉദ്ഘാടനം ചെയ്യും.  51  കുടികളില്‍ നിന്നും അഞ്ച് വീതം പ്രതിനിധികളെ പങ്കെടുപ്പിച്ചു ജില്ലയിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ആയിരിക്കും പാര്‍ലമെന്റ് നടത്തുക. ആദിവാസികള്‍ ഒറ്റയ്ക്കും കൂട്ടായും നേരിടുന്ന പ്രശ്‌നങ്ങള്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിശകലനം ചെയ്യും.

  കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികളുടെ പ്രയോജനം  പ്രദേശത്തെ മുഴുവന്‍

ആദിവാസികള്‍ക്കും കിട്ടിയിട്ടുണ്ടോ എന്ന് ഉറപ്പാക്കുന്നതിനുമാണ്  പാര്‍ലമെന്റ് സംഘടിപ്പിക്കുന്നത്. ഇടുക്കി ജില്ലാ ജഡ്ജി മുഹമ്മദ് വസീം അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി മെമ്പര്‍  നിസാര്‍ അഹമ്മദ്, ജില്ലാ കളക്ടര്‍ എച്ച് ദിനേശൻ,    ജില്ലാ പോലീസ് മേധാവി റ്റി.നാരായണന്‍,ദേവികുളം സബ് കളക്ടര്‍ രേണുരാജ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ആദിവാസിളുടെ പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരവും ഉള്‍ക്കൊള്ളിച്ചുകൊണ്ട് മേഖലയുടെ  സമഗ്രമായ പുരോഗതി നടപ്പിലാക്കുംവിധം ഒരു പദ്ധതി ബില്ലിന്റെ രൂപത്തില്‍ അവതരിപ്പിച്ച് പാസാക്കി എടുക്കുന്നതും പാര്‍ലമെന്റിന്റെ പ്രത്യേകതയായിരിക്കും.  രാജ്യത്തു തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഗോത്രവര്‍ഗ്ഗ പാര്‍ലമെന്റ് സംഘടിപ്പിക്കുന്നത്.

date