Skip to main content

പോഷൺ എക്‌സ്പ്രസ് സെപ്റ്റംബർ 26, 27 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും

കുട്ടികൾ, ഗർഭിണികൾ,മുലയൂട്ടുന്ന അമ്മമാർ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ തുടങ്ങിയവരിലെ പോഷകസമൃദ്ധി ലക്ഷമിട്ട് നടപ്പിലാക്കുന്ന പോഷൺ അഭിയാൻ പദ്ധതി( സമ്പുഷ്ട കേരളം)യുടെ ഭാഗമായുള്ള പോഷൺ എക്‌സ്പ്രസ് പ്രചരണ വാഹനം സെപ്റ്റംബർ 26, 27 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും. 26 ന് രാവിലെ ജില്ലയിൽ പ്രവേശിക്കുന്ന പ്രചരണ വാഹനത്തിന് ചാലക്കുടിയിൽ ആദ്യ സ്വീകരണം നൽകും. തുടർന്ന് ആമ്പല്ലൂർ ഉൾപ്പടെയുള്ള സ്ഥലങ്ങളിലെ സ്വീകരണത്തിനുശേഷം തൃശൂർ നഗരത്തിൽ ആദ്യദിന പര്യടനം അവസാനിക്കും. 27 ന് രാവിലെ 10.30 ന് തളിക്കുളത്ത് പോഷൺ എക്‌സ്പ്രസിന് കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാറിൻെ്‌റ നേതൃത്വത്തിൽ സ്വീകരണം നൽകും. തുടർന്ന് ചാവക്കാട് സ്വീകരണം നൽകും. തുടർന്ന് ജില്ലയിലെ പര്യടനം കുന്നംകുളത്ത് അവസാനിക്കും. പോഷൺ എക്‌സ്പ്രസിൻെ്‌റ പര്യടനത്തിൻെ്‌റ ഭാഗമായി ബൈക്ക് റാലികൾ, ഫ്‌ളാഷ് മോബ്, റോഡ് ഷോകൾ തുടങ്ങിയവ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കും.

date