Skip to main content

നിയമസഭാ സമിതി സിറ്റിംഗ് മാറ്റി

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് പത്തനംതിട്ട ജില്ലയിൽ മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി സെപ്റ്റംബർ 24ന് പത്തനംതിട്ട കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരാനിരുന്ന യോഗവും തുടർന്ന് നടത്താനിരുന്ന സന്ദർശന പരിപാടികളും റദ്ദാക്കിയതായി സെക്രട്ടറി അറിയിച്ചു.
പി.എൻ.എക്‌സ്.3402/19

date