Skip to main content

കബനി നദീതട തീര സംരക്ഷണം ആരംഭിച്ചു  

കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ കിലയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പച്ചപ്പ് പദ്ധതിയുടെ ഭാഗമായി  കബനി നദീതട തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പഞ്ചായത്ത്തല ഉദ്ഘാടനം മുട്ടില്‍ പഞ്ചായത്തിലെ ചാഴിവയല്‍ പുഴയോരത്ത് സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെ മുളതൈകള്‍ നട്ട് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍.  പുഴയോരക്കൂട്ടം, നീര്‍ച്ചാല്‍ക്കൂട്ടം തുടങ്ങിയവ രൂപീകരിച്ച് പുഴ സംരക്ഷണം നടപ്പിലാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.പഞ്ചായത്ത് പ്രസിഡന്റ് പി. ഭരതന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യന്‍, സ്ഥിരംസമിതി അംഗങ്ങളായ എന്‍.ബി ഫൈസല്‍, എ.പി അഹമ്മദ്, സി.കെ ബാലകൃഷ്ണന്‍, എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍ നബീസ, പച്ചപ്പ് പദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍ കെ ശിവദാസന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹിക, സന്നദ്ധ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.    

  (ചിത്രം )  
 
  ഗതാഗതം നിരോധിച്ചു
      പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ കോളിയാടി ചെറുമാട് റോഡില്‍ സെപ്തംബര്‍ 25 മുതല്‍ പത്ത്  ദിവസത്തേക്ക് വാഹനഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

date