Skip to main content

റേഷന്‍ കാര്‍ഡ് ആധാര്‍ അദാലത്ത്

    സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തില്‍  ആധാര്‍ റേഷന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് പ്രത്യേക അദാലത്ത് സംഘടിപ്പിക്കുന്നു. സെപ്തംബര്‍  27 ന് മുളളന്‍കൊല്ലി, ബത്തേരി പഞ്ചായത്ത് ഓഫീസുകളിലും, 28 ന് പുല്‍പ്പളളി, നൂല്‍പ്പുഴ, മീനങ്ങാടി,  പഞ്ചായത്ത് ഓഫീസുകളിലും 30 ന് പൂതാടി, നെന്മേനി, അമ്പലവയല്‍ പഞ്ചായത്ത് ഓഫീസുകളിലുമാണ് ആധാര്‍ അദാലത്തുകള്‍.രാവിലെ 10 മുതല്‍ വൈകിട്ട്  5 വരെയാണ് അദാലത്ത്. അദാലത്തില്‍ പങ്കെടുക്കുന്നവര്‍ ഒറിജിനല്‍ ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും കൊണ്ടുവരണം. റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട മുഴുവന്‍ അംഗങ്ങളുടെയും ആധാര്‍ ബന്ധിപ്പിക്കുന്നതിനുളള സമയപരിധി സെപ്തംബര്‍ 30 ന് അവസാനിക്കും. അക്ഷയ സെന്റര്‍, റേഷന്‍ കടകള്‍ എന്നിവ വഴിയും ആധാര്‍ ബന്ധിപ്പിക്കാം.

date