Skip to main content

'മൊഴിയാളം- പ്രതിഭകളുടെ ജീവിതം' മന്ത്രി എ.കെ ബാലന്‍ പ്രകാശനം ചെയ്യും

 

പാലക്കാട്ടെ പ്രതിഭാശാലികളായ വ്യക്തികളെ പരിചയപ്പെടുത്തുന്ന ഷജില്‍ കുമാര്‍ രചിച്ച 'മൊഴിയാളം പ്രതിഭകളുടെ ജീവിതം' പുസ്തകം സെപ്റ്റംബര്‍ 28 ന് രാവിലെ 10 ന് ജില്ലാ പബ്ലിക് ലൈബ്രറിയിലെ മറിയുമ്മ സ്മാരക ഹാളില്‍ പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ, നിയമ, സാംസ്‌ക്കാരിക, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി പ്രകാശനം ചെയ്യും. കേരള സാഹിത്യ അക്കാദമിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കെ. ശങ്കരനാരായണന്‍ പുസ്തകം ഏറ്റുവാങ്ങും. വൈശാഖന്‍ അധ്യക്ഷനാവുന്ന പരിപാടിയില്‍ ജ. ശങ്കരനാരായണന്‍, എം.കെ വെങ്കടകൃഷ്ണന്‍, കല്ലൂര്‍ രാമന്‍കുട്ടി, മീന ഗണേഷ്, ആഷാമേനോന്‍, എ.കെ ചന്ദ്രന്‍കുട്ടി, ഡോ. കെ.പി മോഹനന്‍, ടി.ആര്‍ അജയന്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.

date