Skip to main content

കളക്‌ടേഴ്‌സ് @ സ്‌കൂള്‍ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം ഇന്ന് ജില്ലാ കലക്ടര്‍ നിര്‍വ്വഹിക്കും

 

ശുചിത്വമിഷന്‍ വിദ്യാഭ്യാസ വകുപ്പ്, ഹരിത കേരള മിഷന്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്‌കൂള്‍തല സന്നദ്ധസംഘടനകള്‍ പാഴ് വസ്തു വ്യാപാരികള്‍, ഹരിക കര്‍മ്മസേന, കുടുംബശ്രീ മിഷന്‍, വ്യാപാരിവ്യവസായികള്‍ എന്നിവരുടെ സഹകരണത്തോടെ വിദ്യാര്‍ത്ഥികളില്‍ വൃത്തി, ശുചിത്വം, സംസ്‌കാരം എന്നിവ രൂപപ്പെടുത്തുതിനും മാലിന്യം തരംതിരിച്ച് സംസ്‌കരിക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനായി കളക്‌ടേഴ്‌സ് @ സ്‌കൂള്‍ ക്യാമ്പയിന്‍ ന്റെ ജില്ലാതല ഉദ്ഘാടനം പി.എം.ജി. എച്ച്.എസ്.എസില്‍ ഇന്ന് (സെപ്റ്റംബര്‍  24) രാവിലെ 9.45 ന് ജില്ലാ കളക്ടര്‍ ഡി. ബാലമുരളി നിര്‍വ്വഹിക്കും. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.എം. ലീല അധ്യക്ഷയാകുന്ന പരിപാടിയില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ എം. സാഹിദ, ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ. കല്ല്യാണകൃഷ്ണന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ അനിത, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍. ബെനില ബ്രൂണോ, പി.എം.ജി. എച്ച്.എസ്.എസ്. പ്രധാനാധ്യാപകന്‍ സൈജു, പി.ടി.എ. പ്രസിഡന്റ് വിനോദ് കൈനാട്ട്, പി. അനൂപ്, ദീപക് വര്‍മ്മ, അരുണ്‍രാജ് എന്നിവര്‍ പങ്കെടുക്കും.   

date