Skip to main content

രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ സംരക്ഷണ അവാർഡ്: അപേക്ഷ ക്ഷണിച്ചു

2018 ലെ രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ സംരക്ഷണ അവാർഡിന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ഉപഭോക്തൃ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉപഭോക്തൃ സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുകയും മൂന്നുവർഷത്തെ പ്രവർത്തന പരിചയവുമുള്ള സംഘടനകൾക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾ ഉപഭോക്തൃകാര്യ വകുപ്പ്, പൊതുവിതരണ വകുപ്പ് ഡയറക്ടറേറ്റ്, ജില്ലാ കളക്ടറേറ്റുകൾ, ജില്ലാ സപ്ലൈഓഫീസുകൾ എന്നിവിടങ്ങളിൽ ലഭിക്കും. അപേക്ഷകൾ സെപ്റ്റംബർ 30ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് സെക്രട്ടറി, ഉപഭോക്തൃകാര്യ വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ലഭിക്കണം.
കഴിഞ്ഞ വർഷം ഓരോ സംഘടനയും നടത്തിയ പ്രവർത്തനങ്ങൾക്ക് പോയിന്റ് നിശ്ചയിച്ചായിരിക്കും അവാർഡ് നൽകുക.
പി.എൻ.എക്‌സ്.3413/19

 

 

date