Skip to main content

നാഷണല്‍ ലോക് അദാലത്ത;് പരാതികള്‍ നല്‍കാം

കോട്ടയം ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 12ന് നടക്കുന്ന ദേശീയ ലോക് അദാലത്തില്‍ പരിഗണിക്കുന്നതിനായി പരാതികള്‍ നല്‍കാം.  കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍, കുടുംബകോടതി കേസുകള്‍,  വാഹനാപകട നഷ്ടപരിഹാരവും പണമിടപാടുകളുമായി ബന്ധപ്പെട്ട കേസുകള്‍ തുടങ്ങിയവ പരിഗണിക്കും. ജലവിഭവം, ഇലക്ട്രിസിറ്റി, രജിസ്ട്രേഷന്‍, ലേബര്‍ മുതലായ  വകുപ്പുകള്‍ കക്ഷികളായ  കേസുകളും  അദാലത്തില്‍ ഉള്‍പ്പെടുത്തും.

    കോടതിയുടെ പരിഗണനയില്‍  എത്താത്ത പരാതികളും നല്‍കാവുന്നതാണ്. പരാതികള്‍  താലൂക്ക്  ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റിയില്‍ നേരിട്ടോ തപാല്‍ മുഖേനെയോ ഒക്ടോബര്‍ നാലിനകം നല്‍കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍:  കോട്ടയം (04812578827,9400997277), ചങ്ങനാശേരി(04812421272, 9447787850) മീനച്ചില്‍ (പാലാ- 04822216050, 9497224872), കാഞ്ഞിരപ്പള്ളി (04828225747, 9947132692), വൈക്കം (04829223900,9526843646)

date