Skip to main content

നിയമസഭ ക്ഷേമ സമിതി  യോഗം 26ന്

ആലപ്പുഴ: നിയമസഭയുടെ മത്സ്യതൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച സമിതി നാളെ (സെപ്റ്റംബർ 26)ന്  രാവിലെ 10ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്നുള്ളതും സമിതിയുടെ പരിഗണനയിലിരിക്കുന്നതുമായ ഹർജികളിന്മേൽ ബന്ധപ്പെട്ട ജില്ലാതല  ഉദ്യോഗസ്ഥരിൽ നിന്നും ഹർജിക്കാരിൽ നിന്നും തെളിവെടുപ്പ് നടത്തും. ജില്ലയിലെ മത്സ്യതൊഴിലാളികളും അനുബന്ധ തൊഴിലാളികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിവിധ വകുപ്പുകളിലെ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. മത്സ്യതൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും പൊതുവായതും വ്യക്തിഗതമായതുമായ പരാതികൾ ചെയർമാൻ, മത്സ്യതൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച സമിതി എന്ന വിലാസത്തിൽ സമിതിക്ക് നേരിട്ട് നൽകാം. യോഗത്തിനുശേഷം സമിതി പുന്നപ്ര ഫിഷ്‌ലാന്റിങ് സെന്റർ, ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള പീലിങ് ഷെഡ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ സന്ദർശിക്കും.
 

date