Skip to main content

അശ്വമേധം രണ്ടാം ഘട്ടത്തിന് ജില്ലയില്‍ തുടക്കം

   കുഷ്ഠരോഗത്തെ പൂര്‍ണ്ണമായും നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഊര്‍ജ്ജിത പരിപാടിയായ അശ്വമേധം രണ്ടാം ഘട്ടത്തിന് ജില്ലയില്‍ തുടക്കം. ജില്ലാകലക്ടര്‍ ജാഫര്‍ മലികിന്റെ ഒദ്യോഗിക വസതിയില്‍       ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീനയുടെ നേതൃത്വത്തില്‍ ആരോഗ്യ വകപ്പുദ്യോഗസ്ഥര്‍ എത്തി ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു. കലക്ടറുടെ ദേഹ പരിശോധന നടത്തി പ്രദേശത്തെ സന്നദ്ധ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ട ഫോറത്തില്‍ രേഖപ്പെടുത്തി. കേരള പരിപാടിയുടെ സെന്‍ട്രല്‍ ഇംപ്ലിമെന്റര്‍ എസ്.എന്‍.തിവാരി പരിപാടിയെക്കുറിച്ചും ഇതിന്റെ വിജയകരമായ നടത്തിപ്പില്‍ ജില്ല ഭരണകൂടത്തിന്റെ പങ്കാളിത്തത്തെക്കുറിച്ചും സംസാരിച്ചു.
    തുടര്‍ന്ന് കുന്നുമ്മല്‍ ജംങ്ഷനില്‍ വാദ്യഘോഷങ്ങളുടെയും കലാപ്രകടനങ്ങളുടെയും അകമ്പടിയോടെ റാലിയും ഉദ്ഘാടന വിളംബരവും നടന്നു. സെപ്തം 23 മുതല്‍ ഒക്ടാബര്‍ ആറു വരെ നടക്കുന്ന അശ്വമേധം പരിപാടിയില്‍ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും എത്തുന്ന സന്നദ്ധ പ്രവര്‍ത്തകരുമായി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.  
   മലപ്പുറം ഗവ.കോളജ് എന്‍.എസ്.എസ്, സെന്റ് ജെമ്മാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് എന്നിവര്‍ ഫ്‌ളാഷ് മോബടക്കം കലാപരിപാടികള്‍ അവതരിപ്പിച്ചു. സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ് ജില്ല കമീഷണര്‍ പി.ടി.ജോര്‍ജ്, സീമ സാലറ്റ് ജോര്‍ജ്, പ്രഫ.മൊയ്തീന്‍ കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.
    ജില്ല ലെപ്രസി ഓഫീസര്‍ ഡോ. കെ.മുഹമ്മദ് ഇസ്മായില്‍, എന്‍.എച്ച്.എം. ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.എ.ഷിബുലാല്‍, മലപ്പുറം താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ട് ഡോ.അലിഗര്‍ ബാബു,  ജില്ല എജുക്കേഷന്‍ ആന്‍ഡ്  മാസ് മീഡിയ ഓഫീസര്‍ ടി.എം.ഗോപാലന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ പി.രാജു, ടെക്‌നിക്കല്‍ അസിസ്റ്റന്റ്മാരായ യു.കൃഷ്ണന്‍, തൊടുമണ്ണില്‍ ഭാസ്‌കരന്‍, എം.സി.എച്ച്.ഓഫീസര്‍ ടി.യശോദ, ഡി.പി.എച്ച്.എന്‍. എം.സി.തങ്കമണി, അര്‍ബന്‍ പി.എച്ച്.എന്‍. എം.കെ.ദേവകി, ജില്ല നഴ്‌സിങ് ഓഫീസര്‍ എം.രാജം, ഡി.എല്‍.ടി. കെ.റസീന, എ.എല്‍.ഒ. എം.അബ്ദുല്‍ ഹമീദ്,  എന്‍.എം.എസ് മാരായ വി.കെ.അബ്ദുല്‍ സത്താര്‍, സി.വത്സലന്‍ എന്നിവര്‍ സംസാരിച്ചു. 
 

date