Skip to main content

മന്ദഹാസം പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായി

 

    സാമൂഹ്യനീതി വകുപ്പുവഴി മുതിര്‍ന്ന പൗര•ാര്‍ക്ക് സൗജന്യ ദന്തനിര നല്‍കുന്ന നടപ്പുവര്‍ഷത്തെ 'മന്ദഹാസം'  പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായി.   പദ്ധതിയുടെ ഭാഗമായുളള പ്രാഥമിക പരിശോധന മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രതേ്യകം സജ്ജമാക്കിയിട്ടുള്ള മൊബൈല്‍ യൂനിറ്റില്‍ പൂര്‍ത്തിയാക്കി.  ഒന്നാംഘട്ടത്തില്‍ 54 പേര്‍ക്കാണ് ദന്തനിര നല്‍കുന്നത്.  ചട്ടിപ്പറമ്പ് എജ്യൂകെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സുമായി സഹകരിച്ചാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്നത്.  ഒരാള്‍ക്ക് 5000 രൂപയാണ് നല്‍കുക.
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം വരുമാനം, വയസ്സ്, സര്‍ക്കാര്‍ ദന്ത ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കുന്നവരെ ദന്തനിര നല്‍കുന്നതിന് പരിഗണിക്കും.  ദന്തനിര നല്‍കുന്ന പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് ഒരാള്‍ അഞ്ചു തവണ ആശുപത്രിയില്‍ ഹാജരാകണം.
     പ്രാഥമിക പരിശോധനക്ക് എജ്യൂകെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സിലെ ഡോ. പ്രസാദ്, ഡോ. നിതിന്‍, ഡോ. അരുണ്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കൃഷ്ണമൂര്‍ത്തി, കേരള സാമൂഹ്യസുരക്ഷ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.റ്റി. നൗഫല്‍, സീനിയര്‍ സൂപ്രണ്ട് ഷെരീഫ് ഷൂജ, പി.വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി.
 

date