Skip to main content

ലോക ഹൃദയദിനം -വാക്കത്തോണ്‍ സംഘടിപ്പിക്കും

    ലോക ഹൃദയദിനമായ സെപ്തംബര്‍ 29ന് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും  മലപ്പുറം റോട്ടറി ഹില്‍ടോപ്പിന്റെയും നേതൃത്വത്തില്‍ വാക്കത്തോണ്‍ സംഘടിപ്പിക്കും. മലപ്പുറം ഗവ.കോളജ് പരിസരത്തുനിന്ന് ആരംഭിക്കുന്ന മത്സരം കോട്ടക്കുന്നില്‍ സമാപിക്കും. തുടര്‍ന്ന് ഹൃദ്‌രോഗ വിദഗ്ദ്ധന്‍ ഹൃദയാരോഗ്യം എന്ന വിഷയത്തില്‍ ക്ലാസെടുക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ റാഫ് തുടങ്ങിയവര്‍ പരിപാടിയുമായി സഹകരിക്കും.  മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 29ന് രാവിലെ 7.30ന് മലപ്പുറം ഗവ.കോളജ് പരിസരത്തെത്തി സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്യണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
 

date