Skip to main content

60 ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വാഗത സംഘം രൂപീകരണ യോഗം 28 ന്

60 ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇത്തവണ കാസര്‍കോട് ജില്ലയില്‍ നടത്തും. ഇതിനായുള്ള സ്വാഗത സംഘം രൂപീകരണ യോഗം ഈ മാസം 28 ന് ഉച്ചയ്ക്ക് രണ്ടിന് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കും. 1991 ലാണ് അവസാനമായി ജില്ലയില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടന്നത്. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജില്ലയ്ക്ക് വീണ്ടും സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് ആതിഥ്യമരുളാനുള്ള അവസരം കൈവന്നിരിക്കുന്നത്. ജനപ്രതിനിധികള്‍, കലാ-സാംസ്‌കാരിക-സാഹിത്യ നായകന്‍മാര്‍, പൗര പ്രമുഖര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് മേധാവികള്‍, അധ്യാപക സംഘടനാ പ്രതിനിധികള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ മേഖലകളിലുമുള്ളവര്‍   ഈ യോഗത്തില്‍ പങ്കെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ കെ. ജീവന്‍ ബാബു അറിയിച്ചു.
 

date