Skip to main content

പെരുമാറ്റച്ചട്ടം വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മാത്രം

·    1.95 ലക്ഷം വോട്ടര്‍മാര്‍

    ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ്  മണ്ഡലത്തില്‍ മാത്രമായിരിക്കും പെരുമാറ്റച്ചട്ടം ബാധകമാകുകയെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തലസ്ഥാന ജില്ലയായതിനാലാണ് ജില്ലയില്‍ പൂര്‍ണമായി പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താത്തത്. വട്ടിയൂര്‍ക്കാവില്‍ 1,95,601 വോട്ടര്‍മാരുണ്ട്. ഇതില്‍ 1,02,252 പേര്‍ സ്ത്രീകളും 93,347 പേര്‍ പുരുഷന്മാരുമാണ്. ഭിന്നലിംഗക്കാര്‍ രണ്ട് പേരുണ്ട്. സര്‍വീസ് വോട്ടര്‍മാര്‍ 375.  168 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ പ്രശ്‌നസാധ്യതാ ബൂത്തുകള്‍ 36.  

    എല്ലാ ബൂത്തുകളിലും ആദ്യഘട്ട പരിശോധന കഴിഞ്ഞതായി കളക്ടര്‍ അറിയിച്ചു.  പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പെരുമാറ്റച്ചട്ടം സംബന്ധിച്ച നോഡല്‍ ഓഫീസറായി അസിസ്റ്റന്റ് കളക്ടര്‍ അനുകുമാരിയെ ചുമതലപ്പെടുത്തി. ലാന്റ് റവന്യൂ കമ്മിഷണറേറ്റിലെ അസിസ്റ്റന്റ് കമ്മിഷണര്‍ ജിയോ.ടി. മനോജാണ് റിട്ടേണിംഗ് ഓഫീസര്‍. എല്‍.എ, ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സ്‌പെഷ്യല്‍ തഹസില്‍ദാറാണ് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍. ജില്ലയിലെ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗവും കളക്ടറേറ്റില്‍ ചേര്‍ന്നു.
(പി.ആര്‍.പി. 1055/2019)

 

 

date