Post Category
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കേരള ഡെവലപ്മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലില്‍ താത്കാലിക അടിസ്ഥാനത്തില്‍ രണ്ട് പ്രോജക്ട് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. സെപ്റ്റംബര്‍ 26ന് രാവിലെ പത്തുമണിക്ക് വഴുതയ്ക്കാട് വിമന്‍സ് കോളേജ് റോഡിലെ ഇന്ത്യ ഹൈറ്റ്സ് കെട്ടിടത്തിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കെ-ഡിസ്‌ക് ഓഫീസിലാണ് ഇന്റര്‍വ്യൂ. ഭിന്നശേഷിക്കാരായ യുവാക്കളെ കണ്ടെത്തി അവരുടെ ശേഷിയും അഭിരുചിയും പരിപോഷിപ്പിക്കുന്നതിനായി കെ-ഡിസ്‌കും സാമൂഹിക സുരക്ഷാ മിഷനും സംയുക്തമായി നടത്തുന്ന ടാലന്റ് സെര്‍ച്ച് ഫോര്‍ യൂത്ത് വിത്ത് ഡിസബിലിറ്റീസ് എന്ന പ്രോജക്ടിലേക്കാണ് നിയമനം. യോഗ്യതയും നിയമനവും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ksidc.kerala.gov.in, 04712334472, 2332920.
(പി.ആര്‍.പി. 1051/2019)
date
- Log in to post comments