Skip to main content

സി.എ, സി.എം.എ, സി.എസ് പഠിക്കുന്ന ഒ.ബി.സി വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ്

സംസ്ഥാനത്തെ ഒ.ബി.സി സമുദായങ്ങളിൽ സി.എ, സി.എം.എ, സി.എസ് കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർഥികളിൽ നിന്നും പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷികവരുമാനം ഒന്നര ലക്ഷം രൂപയിൽ അധികരിക്കരുത്. വിശദാംശങ്ങൾ അടങ്ങിയ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും www.bcdd.kerala.gov.in ൽ ലഭിക്കും. ഒക്‌ടോബർ 30നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടണം. എറണാകുളം മേഖലാ ഓഫീസ്-0484-2429130, കോഴിക്കോട് മേഖലാ ഓഫീസ്-0495-2377786.
പി.എൻ.എക്‌സ്.3430/19

date