Post Category
ഖാദി ബോർഡ് ക്വിസ് മത്‌സരം: 28 വരെ അപേക്ഷിക്കാം
മഹാത്മാഗാന്ധിയുടെ 150-ാം ജൻമദിനാഘോഷങ്ങളുടെ ഭാഗമായി കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഒക്‌ടോബർ ഒന്നിന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ സംഘടിപ്പിക്കുന്ന പ്രജ്ഞ 2019 (സംസ്ഥാനതല ക്വിസ് മത്‌സരം)ന് 28 വരെ അപേക്ഷിക്കാം. ഗ്രാൻഡ് മാസ്റ്റർ ഡോ.ജി.എസ്.പ്രദീപ് നയിക്കുന്ന പരിപാടിയിൽ ഓരോ സ്‌കൂളിൽ നിന്നും എട്ട് മുതൽ 12 വരെ ക്‌ളാസുകളിലെ രണ്ട് പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. മത്‌സര വിജയികൾക്ക് ക്യാഷ് അവാർഡ്, പ്രശസ്തിപത്രം, ശിൽപം എന്നിവ ലഭിക്കും.ടീമിന്റെ പേരുകൾ iokkvib@gmail.com എന്ന ഇ മെയിൽ ഐഡിയിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9447271153.
പി.എൻ.എക്‌സ്.3431/19
date
- Log in to post comments