ജില്ലാ ആസൂത്രണ സമിതി യോഗം
ജില്ലാ ആസൂത്രണ സമിതി യോഗം സെപ്തംബര്‍ 30 ന് വൈകീട്ട് മൂന്ന് മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ജില്ലാ വികസനസമിതി യോഗം
ജില്ലാ വികസന സമിതി യോഗം സെപ്തംബര്‍ 28 ന് രാവിലെ 10 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ ചേരും.
ദേശീയ അംഗീകാരം നേടിയ
നടക്കാവ് ഗേള്‍സ് സ്‌ക്കൂളിന് വനിതാ കമ്മീഷന്റെ ആദരം
ദേശീയ തലത്തില്‍ അംഗീകാരം നേടിയ നടക്കാവ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന്റെ മികവിന് കേരള വനിതാ കമ്മീഷന്റെ അംഗീകാരം. വനിതാ കമ്മീഷന്റെ കലാലയജ്യോതി പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ കമ്മീഷന്‍ അംഗം അഡ്വ. എം എസ് താര നടക്കാവ് ഗേള്‍സ് സ്‌ക്കൂളിന് മൊമന്റോ സമ്മാനിച്ചു. ഹെഡ്മാസ്റ്റര്‍ എം. ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ലിംഗനീതി എന്ന വിഷയത്തില്‍ ഡോ. എം.എം ബഷീര്‍ ക്ലാസെടുത്തു. ഡെപ്യൂട്ടി ഹെഡ്മാസ്ററര്‍ വി.പി. സതി നന്ദി പറഞ്ഞു.
ഐ.എച്ച്.ആര്‍ഡി സെമസ്റ്റര്‍ പരീക്ഷ
ഐ.എച്ച്.ആര്‍ഡിയുടെ കീഴില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യുട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കംപ്യുട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നീ കോഴ്‌സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ (2018, 2010,2011 സ്‌കീമുകള്‍) ഡിസംബറില്‍ നടത്തും. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന/ പഠിച്ചിരുന്ന സെന്ററുകളില്‍ ഒക്ടോബര്‍ 16 വരെ ഫൈന്‍ കൂടാതെയും ഒക്ടോബര്‍ 19 വരെ 100 രൂപ ഫൈനോടുകൂടിയും രജിസ്റ്റര്‍ ചെയ്യാം. ടൈംടേബിള്‍ നവംബര്‍ രണ്ടാം വാരത്തില്‍ പ്രസിദ്ധീകരിക്കും. അപേക്ഷാഫോം സെന്ററുകളില്‍ ലഭ്യമാണ്. വിശദവിവരങ്ങള്‍ www.ihrd.ac.in ലഭ്യമാണ്.
കുവൈറ്റില്‍ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍
സൗജന്യ നിയമനം
ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ ജോലി ചെയ്യാന്‍ സന്നദ്ധരായ വനിതകളെ നോര്‍ക്ക റൂട്ട്‌സ് മുഖാന്തിരം തെരഞ്ഞെടുത്ത് അല്‍ദുര കമ്പനി വഴി കുവൈറ്റില്‍ നിയമനം നല്‍കും. ശമ്പളം 110 കെ.ഡി (ഏകദേശം 25,000രൂപ). തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവ സൗജന്യമാണ്. നോര്‍ക്ക റിക്രൂട്ട്‌മെന്റും തികച്ചും സൗജന്യമാണ്. സപ്തംബര്‍ 28 ന് ശനിയാഴ്ച 10 മണിമുതല്‍ നെടുംങ്കണ്ടം പഞ്ചായത്ത് ഓഫീസില്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ആന്റ് ഡെവലപ്പ്‌മെന്റ് നടത്തുന്ന പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗാമില്‍ താല്‍പര്യമുള്ളവരെ അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കും. 30 നും 45 നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ വിശദമായ ബയോഡാറ്റ, ഫുള്‍ സൈസ് ഫോട്ടോ, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവയുമായി നെടുംങ്കണ്ടം പഞ്ചായത്ത് ഓഫീസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770544, 18004253939.
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന പെന്‍ഷന്‍ വാങ്ങുന്ന പെന്‍ഷണര്‍മാര്‍ (ഓണം പെന്‍ഷന്‍ 3600 രൂപ ലഭിക്കാത്തവര്‍) ലൈഫ് സര്‍ട്ടിഫിക്കറ്റ് ഫിഷറീസ് ഓഫീസില്‍ സെപ്റ്റംബര്‍ 28ന് വൈകിട്ട് 5 മണിക്കകം ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റ് നല്‍കാത്തവര്‍ക്ക് തുടര്‍ന്നുള്ള പെന്‍ഷന്‍ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കില്ലെന്ന് മത്സ്യ ബോര്‍ഡ് റീജിയണല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
- Log in to post comments