മന്ത്രി എ.കെ ശശീന്ദ്രന്‍ ജില്ലയില്‍
ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്ന് (സപ്തംബര്‍ 26) രാവിലെ 9.30 ന് കക്കോടി പടിഞ്ഞാറ്റുമുറി എല്‍.പി സ്‌കൂളില്‍ പാഠം ഒന്ന് പാടത്തേക്ക് -കൃഷിവകുപ്പിന്റെ പദ്ധതി -- ജില്ലാതല ഉദ്ഘാടനം.
2 മണിക്ക് ഗസ്റ്റ് ഹൗസില്‍ പാവങ്ങാട്-കോരപ്പുഴ റോഡ് പ്രവൃത്തി യോഗം. നാളെ ( സപ്തംബര്‍ 27) 2 മണിക്ക് ഗസ്റ്റ് ഹൗസില്‍ എം.എല്‍.എ ഫണ്ട് - ജലസേചന വകുപ്പുമായി ബന്ധപ്പെട്ട അവലോകന യോഗം
എന്നീ പരിപാടികളില്‍ പങ്കെടുക്കും.
പടനിലം പാലം നിര്‍മ്മാണം;
സര്‍വ കക്ഷി യോഗം ചേര്‍ന്നു
പടനിലം -നരിക്കുനി റോഡിലെ പടനിലം കടവില്‍ നിലവിലുള്ളതും അമ്പത് വര്‍ഷത്തിലധികം പഴക്കമുള്ളതുമായ പാലത്തിന് സമാനമായി പുതിയ പാലം നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ കാരാട്ട് റസാക്ക് എംഎല്‍എ മടവൂര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം തീരുമാനിച്ചു. പ്രവൃത്തിക്ക് മേല്‍നോട്ടം
വഹിക്കുന്നതിനും ഭൂമി വിട്ടു നല്‍കേണ്ട പത്തോളം വ്യക്തികളെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ഉചിതമായ തീരുമാനമെ
ടുക്കുന്നതിനും മടവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി പങ്ക ജാക്ഷന്‍ ചെയര്‍മാനും മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കോരപ്പന്‍ മാസ്റ്റര്‍ ജനറല്‍ കണ്‍വീനറുമായി ഉപസമിതിക്ക് രൂപംനല്‍കി. പാലം നിര്‍മ്മാണത്തിന് സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലക്ക് 33 സെന്റ് ഭൂമി
സ്വകാര്യ വ്യക്തികളില്‍ നിന്നും വിട്ടുകിട്ടേണ്ടതുണ്ട്. അവരില്‍ നിന്നും പാലം നിര്‍മ്മാണത്തിന്റെ ആവശ്യകത ബോധ്യ
പ്പെടുത്തി ഭൂമി ഏറ്റെടുക്കേണ്ടതുമുണ്ട്.
സര്‍ക്കാര്‍ പാലം നിര്‍മ്മാണത്തിന് ഇതിനകം അഞ്ചരകോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്.
നിര്‍മ്മാണ സംബന്ധമായ കാര്യങ്ങളും അതിന് കൈകൊള്ളേണ്ട പ്രവര്‍ത്തനങ്ങളും എംഎല്‍എ യോഗത്തില്‍ വിശദീകരിച്ചു.
അടുത്ത മാസം 4 ന് പടനിലത്ത് നാട്ടുകാരുടെ വിപുലമായ യോഗം വിളിച്ചു ചേര്‍ക്കാനും
തീരുമാനിച്ചിട്ടുണ്ട്.ഗ്രാമപഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം അഡ്വക്കറ്റ് പി ടി എ റഹിം എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കാരാട്ട് റസാക്ക് എംഎല്‍എ അധ്യക്ഷത വഹിച്ചു. മടവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി പങ്കജാക്ഷന്‍, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി
അധ്യക്ഷന്‍ ഹിതേഷ് കുമാര്‍, മടവൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ
കാര്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധു മോഹന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സക്കീന മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ പി നസ്തര്‍, ഇ റിയാസ്, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.സി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ രാഷ്ട്രീയ,സാമൂഹിക, സാംസ്‌കാരിക, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, വ്യാപാരി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു
- Log in to post comments