Skip to main content

 മന്ത്രി എ.കെ ശശീന്ദ്രന്‍ ജില്ലയില്‍ 

 

 

ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്ന് (സപ്തംബര്‍ 26) രാവിലെ 9.30 ന് കക്കോടി പടിഞ്ഞാറ്റുമുറി എല്‍.പി സ്‌കൂളില്‍ പാഠം ഒന്ന് പാടത്തേക്ക് -കൃഷിവകുപ്പിന്റെ പദ്ധതി -- ജില്ലാതല ഉദ്ഘാടനം.  

2 മണിക്ക് ഗസ്റ്റ് ഹൗസില്‍  പാവങ്ങാട്-കോരപ്പുഴ റോഡ് പ്രവൃത്തി യോഗം. നാളെ ( സപ്തംബര്‍ 27) 2 മണിക്ക് ഗസ്റ്റ് ഹൗസില്‍ എം.എല്‍.എ ഫണ്ട് - ജലസേചന വകുപ്പുമായി ബന്ധപ്പെട്ട അവലോകന യോഗം 
എന്നീ പരിപാടികളില്‍ പങ്കെടുക്കും.

 

പടനിലം പാലം നിര്‍മ്മാണം;
സര്‍വ കക്ഷി യോഗം ചേര്‍ന്നു

 

പടനിലം -നരിക്കുനി റോഡിലെ പടനിലം കടവില്‍ നിലവിലുള്ളതും അമ്പത് വര്‍ഷത്തിലധികം പഴക്കമുള്ളതുമായ പാലത്തിന് സമാനമായി പുതിയ പാലം നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ കാരാട്ട് റസാക്ക് എംഎല്‍എ മടവൂര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം തീരുമാനിച്ചു. പ്രവൃത്തിക്ക് മേല്‍നോട്ടം
വഹിക്കുന്നതിനും ഭൂമി വിട്ടു നല്‍കേണ്ട പത്തോളം വ്യക്തികളെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ഉചിതമായ തീരുമാനമെ
ടുക്കുന്നതിനും മടവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി പങ്ക ജാക്ഷന്‍ ചെയര്‍മാനും മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കോരപ്പന്‍ മാസ്റ്റര്‍ ജനറല്‍ കണ്‍വീനറുമായി ഉപസമിതിക്ക് രൂപംനല്‍കി. പാലം നിര്‍മ്മാണത്തിന് സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലക്ക് 33 സെന്റ് ഭൂമി
സ്വകാര്യ വ്യക്തികളില്‍ നിന്നും വിട്ടുകിട്ടേണ്ടതുണ്ട്. അവരില്‍ നിന്നും പാലം നിര്‍മ്മാണത്തിന്റെ ആവശ്യകത ബോധ്യ
പ്പെടുത്തി ഭൂമി ഏറ്റെടുക്കേണ്ടതുമുണ്ട്.
സര്‍ക്കാര്‍ പാലം നിര്‍മ്മാണത്തിന് ഇതിനകം അഞ്ചരകോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്.
നിര്‍മ്മാണ സംബന്ധമായ കാര്യങ്ങളും അതിന് കൈകൊള്ളേണ്ട പ്രവര്‍ത്തനങ്ങളും എംഎല്‍എ യോഗത്തില്‍ വിശദീകരിച്ചു.
അടുത്ത മാസം 4 ന് പടനിലത്ത് നാട്ടുകാരുടെ വിപുലമായ യോഗം വിളിച്ചു ചേര്‍ക്കാനും
തീരുമാനിച്ചിട്ടുണ്ട്.ഗ്രാമപഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം അഡ്വക്കറ്റ് പി ടി എ റഹിം എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കാരാട്ട് റസാക്ക് എംഎല്‍എ അധ്യക്ഷത വഹിച്ചു. മടവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി പങ്കജാക്ഷന്‍, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി
അധ്യക്ഷന്‍ ഹിതേഷ് കുമാര്‍, മടവൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ
കാര്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധു മോഹന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സക്കീന മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ പി നസ്തര്‍, ഇ റിയാസ്, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.സി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ രാഷ്ട്രീയ,സാമൂഹിക, സാംസ്‌കാരിക, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, വ്യാപാരി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു

 

 സരോവരം ബയോപാര്‍ക്ക് ശുചീകരിച്ചു

 

    സ്വച്ഛതാ ഹി സേവയുടെ ഭാഗമായി കോഴിക്കോട് സരോവരം ബയോപാര്‍ക്ക് ശുചീകരിച്ചു. ജില്ലാകലക്ടര്‍ സാംബശിവ റാവു ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. അടക്ക സുഗന്ധവിള വികസന ഡയറക്ടറേറ്റ്, ഹരിതകേരളം ജില്ലാ മിഷന്‍, മേഖല സയന്‍സ് സെന്റര്‍ ആന്റ് പ്ലാനറ്റോറിയം,  കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ശുചീകരണം നടത്തിയത്. 
    ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് റീസൈക്കിളിംഗിന് കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന് കൈമാറി. അടക്ക സുഗന്ധവിള വികസന ഗവേഷണ ഡയറ്കടര്‍ ഡോ. ഹോമി ചെറിയാന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രകാശ്, റീജിനല്‍ സയന്‍സ് സെന്റര്‍ വിദ്യാഭ്യാസ ഓഫീസര്‍ കെ.എം.സുനില്‍, കെ.എസ്.എം.എ ജില്ലാ വൈസ് പ്രസിഡന്റ് വി. അഷറഫ്, കെ.എസ്.എം.എ ജോയിന്‍ സെക്രട്ടറി ബി. മുസ്തഫ തുടങ്ങിയവര്‍ ശുചീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 
    അടക്ക സുഗന്ധവിള വികസന ഡയറക്ടറേറ്റ്,  മേഖല സയന്‍സ് സെന്റര്‍ ആന്റ് പ്ലാനറ്റോറിയം ജീവനക്കാര്‍,  ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, യങ് പ്രൊഫഷണല്‍സ്, കെ.എസ്.എം.എ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 ഒ.ബി.സി. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് - ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ -

ജില്ലയിലെ ഗവ/എയ്ഡഡ് സ്‌കൂളുകള്‍ ഹാജരാക്കണം 

 

 

പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ഒ.ബി.സി.പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലെ ഗവ/എയ്ഡഡ് സ്‌കൂളുകളില്‍ 2015-16, 2016-17, 2017-18 വര്‍ഷങ്ങളില്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും തുക ലഭിക്കാത്ത വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ പ്രധാനാദ്ധ്യാപകര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് - 673020 എന്ന വിലാസത്തില്‍ 2019 ഒക്ടോബര്‍ 15 ന് മുന്‍പെ ലഭ്യമാക്കണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0495 2377786, 2377796.

 

 ക്ഷേമനിധി കുടിശ്ശിക കാലാവധി നീട്ടി

 

കേരള  കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍ ക്ഷേനിധി കുടിശ്ശിക വരുത്തിയ ലൈസന്‍സികള്‍ക്ക് കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ നടപ്പിലാക്കിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി  നവംബര്‍ 22  വരെ നീട്ടി. ഒക്ടോബര്‍ 26 വരെയുള്ള കുടിശ്ശികകള്‍ക്ക് പലിശയിനത്തില്‍ നിലവില്‍ അടയ്ക്കാനുള്ള തുകയുടെ മൂന്നില്‍ രണ്ട് ഭാഗം ഇളവ് ചെയ്തും, ഒന്നിലധികം ലൈസന്‍സികള്‍ ഉള്ളതും   ആളുകള്‍  മരണപ്പെട്ടതുമായ കുടിശ്ശിക കേസുകളില്‍ പലിശയിനത്തില്‍ നിലവില്‍ അടയ്ക്കാനുള്ള തുകയുടെ 10 ശതമാനം മാത്രം അടച്ചും കുടിശ്ശിക തീര്‍ക്കാം. ക്ഷേമനിധി ബോര്‍ഡിന്റെ ഈസ്റ്റ്ഹില്ലിലുള്ള ജില്ലാ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ച് കുടിശ്ശികക്കാര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കുടിശ്ശിക അടച്ചു തീര്‍ക്കാം.ഫോണ്‍ നമ്പര്‍:  04952384355

date