സെവൻസ് ഫുട്‌ബോൾ മത്സരം 19നും 20നും കോഴിക്കോട്
കേരള സംസ്ഥാന യുവജനക്ഷേമബോർഡ് യുവജനങ്ങൾക്കായി സെവൻസ് ഫുട്‌ബോൾ സംസ്ഥാനതല മത്സരം കോഴിക്കോട് ജില്ലയിലെ ഫറോക്ക്, നല്ലൂർ മിനിസ്റ്റേഡിയത്തിൽ ഒക്‌ടോബർ 19, 20 തിയതികളിൽ സംഘടിപ്പിക്കും. ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ 14 ജില്ലാ ടീമുകളാണ് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുന്നത്. സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ഒരു ലക്ഷം രൂപയും മിനിസ്റ്റേഴ്‌സ് ട്രോഫിയും നൽകും. രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം 50,000, 25,000 രൂപ വീതം ക്യാഷ് പ്രൈസായി നൽകും. സംസ്ഥാനതല സെവൻസ് ഫുട്‌ബോൾ മത്സരത്തിന്റെ ഉദ്ഘാടനം 19ന് വ്യവസായ-കായിക-യുവജനകാര്യമന്ത്രി ഇ.പി. ജയരാജൻ നിർവഹിക്കും. വിവരങ്ങൾക്ക്: മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദൻ യൂത്ത് സെന്റർ, ദൂരദർശൻ കേന്ദ്രത്തിനു സമീപം, കുടപ്പനക്കുന്ന്. പി.ഒ, തിരുവനന്തപുരം - 695043. ഫോൺ: 0471-2733139, 2733602. വെബ്: www.ksywb.kerala.gov.in. ഇ-മെയിൽ: www.ksywb@kerala.gov.in.
പി.എൻ.എക്‌സ്.3435/19
- Log in to post comments