Post Category
മത്സ്യത്തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്
തീരസുരക്ഷയുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതിനായി കോസ്റ്റ്ഗാര്‍ഡും, ഫിഷറീസ് വകുപ്പും സംയുക്തമായി ഇന്നും(സപ്തംബര്‍ 26) നാളെയുമായി ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 10.30 ന് തലായ് ഫിഷിംഗ് ഹാര്‍ബറിലും ഉച്ചക്ക് 2.30 ന് ആയിക്കര ഹാര്‍ബറിലും 27ന് രാവിലെ 10.30 ന് അഴീക്കല്‍ ഹാര്‍ബറിലും ഉച്ചക്ക് 2.30 ന് പഴയങ്ങാടി ഹാര്‍ബറിലുമാണ് ക്ലാസ്.
ബോധവല്‍ക്കരണ ക്യാമ്പയിനില്‍ മുഴുവന്‍ മത്സ്യത്തൊഴിലാളികളും പങ്കെടുക്കണമെന്നും തീരദേശ മേഖലയിലെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസ്സിലാക്കണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments