Post Category
മേഖലാ രോഗനിര്‍ണയ ലബോറട്ടറി ഉദ്ഘാടനം 27 ന്
കണ്ണൂര്‍ മേഖലാ രോഗനിര്‍ണയ ലബോറട്ടറിക്കായി ജില്ലാ വെറ്ററിനറി കേന്ദ്രം കാമ്പസില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം സപ്തംബര്‍ 27 ന് രാവിലെ 9.30 ന് മൃഗസംരക്ഷണ - വനം വകുപ്പ് മന്ത്രി കെ രാജു നിര്‍വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചടങ്ങില്‍ അധ്യക്ഷനാകും. ഗോവര്‍ധിനി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മേയര്‍ സുമാ ബാലകൃഷ്ണനും സെമിനാര്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷും നിര്‍വഹിക്കും.
ഒരു കോടി രൂപ ചെലവില്‍ മൈക്രോ ബയോളജി, മോളിക്കുലാര്‍ ബയോളജി, ടേക്‌സിക്കോളജി, പാത്തോളജി, ടെലിപ്പത്തോളജി യൂണിറ്റ് എന്നീ വിഭാഗങ്ങളോടെ നിലവില്‍ വരുന്ന ലബോറട്ടറി കാസര്‍കോട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകള്‍ക്ക് കൂടിയുള്ള റഫറല്‍ രോഗനിര്‍ണയ ലബോറട്ടറിയാണ് വിഭാവനം ചെയ്തിട്ടുള്ളത്.
date
- Log in to post comments