കണ്ണൂര്‍ അറിയിപ്പുകള്‍
മീഡിയ അക്കാദമിയില്‍ സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിംഗ് വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സപ്തംബര്‍ 26 ന് രാവിലെ 11 ന് അക്കാദമിയുടെ എറണാകുളം കാക്കനാട്ടുള്ള ക്യാമ്പസില്‍ ഹാജരാകണം.
പ്രായപരിധി 35 വയസ്. പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് രണ്ടുവര്‍ഷത്തെ വയസ്സിളവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. ജനറല്‍ വിഭാഗത്തിന് അപേക്ഷാ ഫീസ് 300 രൂപ, എസ് സി/ എസ് ടി/ ഒ ഇ സി വിഭാഗങ്ങള്‍ക്ക് 150 രൂപ. അഡ്മിഷന്‍ ഉറപ്പാകുന്നവര്‍ ഫീസിന്റെ അഡ്വാന്‍സ് തുകയായ 2000 രൂപ അടയ്ക്കാന്‍ തയ്യാറായി വരേണ്ടതാണ്. ഫോണ്‍: 0484-2422275, 2422068, 9868105355. വെബ്‌സൈറ്റ്:ംംം.സലൃമഹമാലറശമമരമറലാ്യ.ീൃഴ.
നോര്‍ക്ക തൊഴില്‍ പരിശീലനം
കണ്ണൂര്‍ ഗവ ഐ ടി ഐ യില്‍ മൂന്ന് മാസത്തെ നോര്‍ക്ക റൂട്ട്‌സ് തൊഴില്‍ വൈദഗ്ധ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഓട്ടോമൊബൈല്‍ ടെക്‌നീഷ്യന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സി സി ടി വി, സി എന്‍ സി പ്രോഗ്രാമിംഗ് കം ഓപ്പറേറ്റര്‍, ഇന്റീരിയര്‍ ഡിസൈന്‍ വിത്ത് കാഡ്, ഓട്ടോ കാഡ് ടു ഡി ആന്റ് ത്രീ ഡി എന്നിവയിലാണ് പരിശീലനം. ആകെ ഫീസിന്റെ 25 ശതമാനം നല്‍കിയാല്‍ മതി. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം ഐ ടി ഐ യില്‍ ഹാജരാകണം. എസ് സി, എസ് ടി, ബി പി എല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഫീസ് നല്‍കേണ്ടതില്ല. അവസാന തീയതി ഒക്‌ടോബര്‍ മൂന്ന്. ഫോണ്‍: 0497 2835183.
പട്ടയകേസുകള്‍ മാറ്റി
ഇന്ന്(സപ്തംബര്‍ 25) കലക്ടറേറ്റില്‍ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയകേസുകളുടെ വിചാരണ ഒക്‌ടോബര്‍ 18 ന് രാവിലെ 11 മണിയിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
നികുതി പിരിവ്; ക്യാമ്പ് നടത്തുന്നു
നടുവില്‍ ഗ്രാമപഞ്ചായത്തില്‍ 2019-20 വര്‍ഷത്തെ കെട്ടിട നികുതി അടക്കാന്‍ ബാക്കിയുള്ള നികുതിദായകരുടെ സൗകര്യാര്‍ഥം ഉദ്യോഗസ്ഥര്‍ വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്ത് നികുതി സ്വീകരിക്കുന്നു. തീയതി, വാര്‍ഡ്, ക്യാമ്പ് ചെയ്യുന്ന സ്ഥലം, സമയം എന്ന ക്രമത്തില്‍. സപ്തംബര്‍ 26 - ഒന്ന് - കരുവന്‍ചാല്‍ പഞ്ചായത്ത് ജനസേവന കേന്ദ്രം - 11 മുതല്‍ മൂന്ന് മണി വരെ. ആറ് - പാത്തന്‍പാറ ജനത ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് - 11 മുതല്‍ മൂന്ന് മണി വരെ. ഒമ്പത് - അരങ്ങ് കട - 11 മുതല്‍ ഒരു മണി വരെ.
27 ന് - ഒന്ന് - കരുവന്‍ചാല്‍ പഞ്ചായത്ത് ജനസേവന കേന്ദ്രം - 11 മുതല്‍ മൂന്ന് മണി വരെ. 18 - വിളക്കന്നൂര്‍ ടൗണ്‍ - 11 മുതല്‍ രണ്ട് മണി വരെ.
28 ന് - അഞ്ച് - വെള്ളാട് വയോജന മന്ദിരം, ഏഴ് - പൊട്ടന്‍പ്ലാവ് ടൗണ്‍ - 11 മുതല്‍ രണ്ട് മണി വരെ. 10 - പുലിക്കുരുമ്പ ലൈബ്രറി - 11 മുതല്‍ മൂന്ന് മണി വരെ. 30 ന് - 17 - പകല്‍വീട്, പടിഞ്ഞാറെ കവല, 11 - വേങ്കുന്ന് കട - 11 മുതല്‍ ഒരു മണി വരെ.
ഒക്‌ടോബര്‍ ഒന്ന് - വാര്‍ഡ് രണ്ട് - വെള്ളാട് പള്ളിക്കവല അങ്കണവാടി - 11 മുതല്‍ മൂന്ന് മണി വരെ. 15 - പോത്തുകുണ്ട് യുവജന ക്ലബ് - 11 മുതല്‍ ഒരു മണി വരെ. മൂന്നിന് - മൂന്ന് - സെന്റ് ജോര്‍ജ് പാരിഷ് ഹാള്‍ മാവുംചാല്‍ - 11 മുതല്‍ മൂന്ന് മണി വരെ. എട്ട് - കനകക്കുന്ന് മില്‍മ - 2.30 മുതല്‍ 4.30 വരെ. 12, 14 - മഹാത്മ ലൈബ്രറി, മണ്ടളം - 11 മുതല്‍ രണ്ട് മണി വരെ. അഞ്ചിന് - 13 - പള്ളിത്തട്ട് തയ്യല്‍കട - 11 മുതല്‍ ഒരു മണി വരെ. 19 - വായാട്ടുപറമ്പ് പള്ളിക്ക് സമീപം - 11 മുതല്‍ മൂന്ന് മണി വരെ.
വന്യജീവി ഫോട്ടോഗ്രഫി മത്സരം: അപേക്ഷ ക്ഷണിച്ചു
വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം- വന്യജീവി വകുപ്പ് സംഘടിപ്പിക്കുന്ന വന്യജീവി ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. ംംം.ളീൃലേെ.സലൃമഹമ.ഴീ്.ശി ല്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി കോണ്‍ടസ്റ്റ് 2019 എന്ന ലിങ്കിലൂടെ വേണം ഫോട്ടോകള്‍ അപ് ലോഡ് ചെയ്യാന്‍. കേരളത്തിലെ വനമേഖലകളില്‍ നിന്നും ചിത്രീകരിച്ച, നീളം കൂടിയ വശത്ത് 3000 പിക്സലില്‍ കുറയാത്ത എട്ട് മെഗാബൈറ്റുള്ള ഫോട്ടോകള്‍ സപ്തംബര്‍ 30 ന് വൈകിട്ട് അഞ്ചു മണിവരെ അപ്‌ലോഡ് ചെയ്യാം. ഒരാള്‍ക്ക് അഞ്ച് ഫോട്ടോകള്‍ വരെ സമര്‍പ്പിക്കാവുന്നതാണ്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ചിത്രങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും. വിശദവിവരങ്ങള്‍ക്കും നിബന്ധനകള്‍ക്കും വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471 2529145.
ലേലം ചെയ്യും
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത കൊട്ടിയൂര്‍ വില്ലേജിലെ പ്രൊ.സ.2648 ല്‍ പെട്ട 0.0202 ഹെക്ടര്‍ സ്ഥലവും അതിലുള്‍പ്പെട്ട സകലതും സപ്തംബര്‍ 26 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസിലും കൊട്ടിയൂര്‍ വില്ലേജ് ഓഫീസിലും ലഭിക്കും. ഫോണ്‍: 0490 2494910.
റേഷന്‍കാര്‍ഡ് വിതരണം
പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനായി ഓണ്‍ലൈന്‍ അക്ഷയ കേന്ദ്രം മുഖേന അപേക്ഷ നല്‍കി സപ്തംബര്‍ 17 ന് സപ്ലൈ ഓഫീസില്‍ നിന്നും ടോക്കണ്‍ കൈപ്പറ്റിയവര്‍ക്ക് (ടോക്കണ്‍ നമ്പര്‍: 7272 മുതല്‍ 7700 വരെ) സപ്തംബര്‍ 26 ന് രാവിലെ 10.30 നും നാല് മണിക്കും ഇടയില്‍ കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. അപേക്ഷകര്‍ ടോക്കണും നിലവില്‍ പേര് ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡും റേഷന്‍ കാര്‍ഡിന്റെ വിലയും സഹിതം കാര്‍ഡുകള്‍ കൈപ്പറ്റേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ധനസഹായത്തിന് അപേക്ഷിക്കാം
ബീഡി തൊഴിലാളികള്‍ക്കുള്ള സാമ്പത്തികതാങ്ങല്‍ പദ്ധതി പ്രകാരം 2019-20 വര്‍ഷത്തെ ധനസഹായത്തിനുള്ള പൂരിപ്പിച്ച അപേക്ഷ ഒക്‌ടോബര്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണി വരെ കേരള ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ സീകരിക്കുമെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2706133.
ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന് 30 വരെ അപേക്ഷിക്കാം
കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന് സപ്തംബര്‍ 30 വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്ന് മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സെന്ററിലും 25 സീറ്റുകള്‍ വരെ ഒഴിവുണ്ടാകും. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ംംം.സലൃമഹമാലറശമമരമറലാ്യ.ീൃഴ ല്‍ നിന്നു അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഹാജരാക്കണം. ഫോണ്‍: 0484 2422275, 2422068.
വനം വകുപ്പ് മന്ത്രി 27 ന് ജില്ലയില്‍
വനംവകുപ്പ് മന്ത്രി കെ രാജു സപ്തംബര്‍ 27 ന് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 9.30- മേഖലാ രോഗനിര്‍ണ്ണയ ലബോറട്ടറി ഉദ്ഘാടനം (ജില്ലാ വെറ്ററിനറി കേന്ദ്രം, കണ്ണൂര്‍), 10 മണി ജില്ലാ വനം അദാലത്ത് ഉദ്ഘാടനം (ഗവ. വിഎച്ച്എസ്ഇ സ്‌കൂള്‍, കണ്ണൂര്‍).
കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍ നിയമനം
ഫിഷറീസ് വകുപ്പ് ജില്ലയില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പാക്കി വരുന്ന മത്സ്യത്തൊഴിലാളികളുടെ മാനവശേഷിവികസനം 2019-20 ല്‍ ഉള്‍പ്പെടുത്തി സോഷ്യല്‍ മൊബിലൈസേഷന്‍ പദ്ധതി നടപ്പിലാക്കുന്നതിലേക്കായി ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്നതിന് കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍മാരെ നിയമിക്കുന്നു. ഒരുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രതിമാസം 6,000 രൂപയാണ് ഓണറേറിയം. അംഗീകൃത സര്‍വകാലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുളള ബിരുദധാരിയും മത്സ്യത്തൊഴിലാളി ആശ്രിതരുമായിരിക്കണം. വാക്ക്-ഇന്‍-ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ ഫോട്ടോ പതിച്ച അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സപ്തംബര്‍ 28 ന് രാവിലെ 10.30 ന് കണ്ണൂര്‍ മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സിലുളള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.ഫോണ്‍: 0497 2731081.
ജില്ലാ വികസന സമിതി യോഗം
ജില്ലാവികസന സമിതി യോഗം സപ്തംബര്‍ 28 ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ്
ആഗസ്ത് ഒമ്പതിന് നടത്താനിരുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ ജൂലൈ 2019 ന്റെ സെമസ്റ്റര്‍ ഒന്ന്, രണ്ട് പരീക്ഷകള്‍ സപ്തംബര്‍ 27 ന് നടക്കുന്നതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.
- Log in to post comments